Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ സന്ദർശകർക്കും ഇൻഷുറൻസ് പരിരക്ഷ

ഒമാനിൽ സന്ദർശകർക്കും ഇൻഷുറൻസ് പരിരക്ഷ

സ്വന്തം ലേഖകൻ

മസ്‌കത്ത്: വിവിധ അതിർത്തികളിലൂടെ എത്തുന്ന സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷക്കാണ് കാപിറ്റൽ മാർക്കറ്റ് അഥോറിറ്റി തീരുമാനം. ആരോഗ്യ ഇൻഷുറൻസ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്‌റെ ഭാഗമായാണിത്. ഇൻഷുറൻസ് മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന 2021-2025 കാലത്തേക്കുള്ള പദ്ധതിയുടെ ഭാഗമാണിത്.

വിനോദസഞ്ചാര മേഖലയുടെ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഇടങ്ങളും വിലായത്തുകളും സന്ദർശിക്കുമ്പോൾ അപകട പരിരക്ഷ നൽകുന്ന രാജ്യമെന്ന പേരും ഇതോടെ ലഭിക്കും. പോളിസി ഉടമകളായ വിനോദസഞ്ചാരികൾ, ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ഇൻഷുറൻസ് ബന്ധം നിയന്ത്രിക്കാനും കഴിയും.

രാജ്യത്തെ വിവിധ ഇൻഷുറൻസ് കമ്പനികളുടെ വെബ്‌സൈറ്റിലൂടെ പോളിസി എടുക്കാം. കൂടുതൽ മേഖലകളിൽ പരിരക്ഷ ആവശ്യമുള്ളവർക്ക് അധികമായി ചേരാം. വിസ കാലാവധിക്കാലത്തേക്ക് മാത്രമായിരിക്കും പരിരക്ഷ. കിടത്തി ചികിത്സ, അടിയന്തര ആരോഗ്യ പ്രശ്‌നം, മരിച്ചാൽ മൃതദേഹം നാട്ടിലേക്ക് അയക്കുക തുടങ്ങിയവയാണ് പ്രാഥമിക ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP