Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിസ്‌വ സൂഖിൽ വാരാന്ത്യ അവധിദിനങ്ങളിൽ പാർക്കിങ് ഫീസ്;എസ്എംഎസ് വഴി പാർക്കിങ് ബുക്ക് ചെയ്യാനും അവസരം

നിസ്‌വ സൂഖിൽ വാരാന്ത്യ അവധിദിനങ്ങളിൽ പാർക്കിങ് ഫീസ്;എസ്എംഎസ് വഴി പാർക്കിങ് ബുക്ക് ചെയ്യാനും അവസരം

സ്വന്തം ലേഖകൻ

മസ്‌കത്ത് : നിസ്‌വ സൂഖിൽ വാരാന്ത്യ അവധിദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കും. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ദാഖിലിയ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനും ക്രമരഹിതമായ പാർക്കിങ് തടയുന്നതിന്‌റെയും ഭാഗമായാണ് നടപടി.

ശനിയാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ച ഒരുമണിവരെയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതുവരെയുമാണ് പാർക്കിങ് സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഏഴു മുതൽ 11വരെയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതുവരെയുമാണ് പാർക്കിങ്ങിന് ഫീസായി നൽകേണ്ടത്. വാഹനം പാർക്ക് ചെയ്യുന്നവർക്ക് 92991 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം.

കാർ നമ്പർ ആവശ്യമായ സമയം തുടങ്ങിയവ രേഖപ്പെടുത്തണം. 30 മിനിട്ട് മുതൽ120 മിനിട്ടുവരെ സമയത്തേക്ക് ബുക്കിങ് നടത്താം. കൂടുതൽ സമയം ആവശ്യമെങ്കിൽ ഇതേ നമ്പറിൽവീണ്ടും എസ്.എം.എസ് അയക്കണം. നഗരസഭയുടെ ബലദിയ ആപ്ലിക്കേഷൻ ഉപയോഗിച്ചും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP