Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിൽ ജനങ്ങളെ വലച്ച വൈദ്യുതി തകരാർ പൂർണമായി പുനഃസ്ഥാപിച്ചു; അപ്രതീക്ഷിത െൈവദ്യുതി തടസ്സത്തിൽ വലഞ്ഞത് ജനങ്ങൾ

ഒമാനിൽ ജനങ്ങളെ വലച്ച വൈദ്യുതി തകരാർ പൂർണമായി പുനഃസ്ഥാപിച്ചു; അപ്രതീക്ഷിത െൈവദ്യുതി തടസ്സത്തിൽ വലഞ്ഞത് ജനങ്ങൾ

സ്വന്തം ലേഖകൻ


മാനിൽ വൈദ്യുതി തടസ്സങ്ങൾ നേരിട്ട എല്ലാ പ്രദേശങ്ങളിലേയും സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി അഥോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ അറിയിച്ചു.അധികൃതരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിവിധ സ്ഥലങ്ങളിൽ ഘട്ടംഘട്ടമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. തിങ്കളാഴ്ച വൈവകിട്ടോടെ തന്നെ ഭൂരിഭാഗം ഗവർണറേറ്റുകളിലും സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.

അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി നിലച്ചപ്പോള് ജനം വലഞ്ഞു. ട്രാഫിക് സിഗ്‌നലുകളും മൊബൈല് നെറ്റ്‌വര്ക്കുമെല്ലാം പണി മുടക്കി. ഷോപ്പിങ് മാളുകളുടെയും പെട്രോള് പമ്പുകളുടെയും പ്രവര്ത്തനം നിലച്ചു. ഓഫീസുകളുടെയും ബാങ്കുകളുടെയും സ്റ്റോക്ക് മാര്ക്കറ്റിന്റെയും പ്രവര്ത്തനങ്ങളെ വരെ ബാധിച്ചു. രാജ്യത്ത് ഉഷ്ണകാലം കൂടിയായതിനാല് ജനങ്ങളുടെ പ്രയാസം ഇരട്ടിച്ചു. അതേസമയം അവശ്യസര്‌വീസുകളായ ആശുപത്രികള് ഉള്‌പ്പെടെയുള്ളവ ജനറേറ്റുകളുടെ സഹായത്തോടെ സുഗമമായി പ്രവര്ത്തിച്ചു. രാത്രിയോടെയാണ് പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്.

മസ്‌കത്ത് ഗവര്ണറേറ്റിന് പുറമെ സൗത്ത് അല് ബാത്തിന, നോര്ത്ത് അല് ശര്ഖിയ, സൗത്ത് അല് ശര്ഖിയ, അല് ദാഖിലിയ ഗവര്ണറേറ്റുകളിലെ ചില ഭാഗങ്ങളെയും വൈദ്യുതി മുടക്കം ബാധിച്ചു. ട്രാഫിക് സിഗ്‌നലുകള് പ്രവര്ത്തിക്കാതെ വന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങള്ക്ക് വഴിയൊരുക്കാനും പൊലീസ് ഉദ്യോഗസ്ഥര് രംഗത്തുണ്ടായിരുന്നു.

ഉച്ചയ്ക്ക് ശേഷം 1.14ഓടെ പൊടുന്നനെ വൈദ്യുതി മുടങ്ങിയത് ഷോപ്പിങ് മാളുകളുടെ പ്രവര്ത്തനങ്ങളെയും ബാധിച്ചു. മാളുകള് ഇരുട്ടിലായത് മൂലം ഷോപ്പിങിനെത്തിയവര് പ്രതിസന്ധിയിലായി. ലിഫ്റ്റുകളില് കുടുങ്ങിയവരെ സുരക്ഷാ ജീവനക്കാര് പുറത്തിറക്കി. ചൂട് സഹിക്കാനാവാതെ മാളുകളില് നിന്നും ആളുകള് പുറത്തിറങ്ങി. പലരും വാഹനങ്ങളിലെ എ.സിയെയാണ് ചൂടില് നിന്നുള്ള അഭയത്തിനായി ആശ്രയിച്ചത്.

അതേസമയം രാജ്യത്തെ ഒരു ഗവര്ണറേറ്റിലെയും ആശുപത്രികളെയും ആരോഗ്യ സ്ഥപനങ്ങളെയും വൈദ്യുതി പ്രതിസന്ധി ബാധിച്ചില്ലെന്നും ബാക്കപ്പ് ജനറേറ്ററുകളുടെ സഹായത്തോടെ പൂര്ണതോതില് തന്നെ ഇവ പ്രവര്ത്തിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിലെ എമര്ജന്‌സി കേസസ് മാനേജ്‌മെന്റ് സെന്റര് അറിയിച്ചു. പെട്രോള് പമ്പുകളുടെ പ്രവര്ത്തനവും പെട്ടെന്ന് നിലച്ചതോടെ പല ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും മുന്നില് വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല് ഏറെ നേരം കഴിഞ്ഞും വൈദ്യുതി തിരിച്ചെത്താതായതോടെ പമ്പുകള് അടച്ചിടുകയും ചെയ്തു.

വൈദ്യുതി പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളില് സ്‌കൂളുകള്ക്ക് ചൊവ്വാഴ്ച ഒമാന് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.അധിക ഉപയോഗം കാരണം പ്രധാന പവര്ഗ്രിഡിലുണ്ടായ തകരാറാണ് ഒമാനിവെ വൈദ്യുതി മുടങ്ങിയതിലേക്ക് നയിച്ചതെന്ന് പബ്ലിക് അഥോറിറ്റി ഫോര് ഇലക്ട്രിസിറ്റി ആൻഡ് വാട്ടര് അറിയിച്ചു. ഇലക്ട്രിസിറ്റി മെയിന് ഇന്റര്കണക്ടഡ് സിസ്റ്റത്തിലുണ്ടായ തകറാണ് രാജ്യത്ത് വൈദ്യുതി മുടങ്ങാന് കാരണമായതെന്ന് ഒമാനിലെ അതോറ്റിറി ഫോര് പബ്ലിക് സര്‌വീസസ് പുറത്തിറക്കിയ പ്രസ്താവനയിലും അറിയിച്ചു.

വൈദ്യുതി തടസ്സങ്ങൾ നേരിട്ടാൽ മസ്‌കത്ത് ഗവർണറേറ്റിലുള്ളവർക്ക് കമ്പനിയുടെ കോൾ സെന്ററുമായി 80070008 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വൈദ്യുതി വിതരണ കമ്പനിയായ നാമ ഗ്രൂപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ആസൂത്രണം ചെയ്യുമെന്നും അറിയിച്ചു. മിക്ക ഗവർണറേറ്റുകളിലും വൈദ്യുതി മുടങ്ങിയെങ്കിലും ദോഫാർ, ദാഹിറ, ബുറൈമി, മുസന്ദം ഗവർണറേറ്റുകളിലും വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ, സുഹാർ, ലിവ, ശിനാസ് വിലായത്തുകളിലും വൈദ്യുതി വിതരണം സാധാരണ നിലയിൽ തുടർന്നു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP