Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴ; ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു; കടലിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു

കനത്ത മഴ; ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു; കടലിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു

സ്വന്തം ലേഖകൻ

നത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി തീരുമാനിച്ചു. അപകടങ്ങളും മരണങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദേശങ്ങളോടും ജനങ്ങൾ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് തീരുമാനം.

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഒമാനിലെ വിവിധ വാദികളിലും ബീച്ചുകളിലും അഞ്ചിലധികം ആളുകൾ മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സ്വദേശികളും വിദേശികളുമുൾപ്പെടെ ഇത്രയും ജീവനുകൾ പൊലിഞ്ഞത്. കടലിലും ബീച്ചുകളിലും മറ്റും പോകരുതെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്. തുടർച്ചയായി പെയ്യുന്ന മഴ കാരണം ഉൾഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വാദികൾ കുത്തിയൊലിച്ച് റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഇതിനിടെ സലാലയിൽ കടലിൽ വീണ് അഞ്ചുപേരെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചൊവ്വാഴ്ചയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ കണ്ടെക്കുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ ഞായറാഴ്ചയാണ് കടലിൽ വീണ് കാണാതാകുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്ന അപകടം. ദുബൈയിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP