Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി;കോവിഡ് പടരുന്നത് തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കാനും നിർദ്ദേശം

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി;കോവിഡ് പടരുന്നത് തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കാനും നിർദ്ദേശം

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ആരോഗ്യസ്ഥാപനങ്ങളിൽ വീണ്ടും മാസക് നിർബന്ധമാക്കി അധികൃതർ. കോവിഡ് പടരാനുള്ള സാധ്യത കുറക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരും രോഗികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

അനാവശ്യമായ കൂടിച്ചേരലുകൾ തടയുക, ആവശ്യമുള്ളവർക്ക് അസുഖ അവധി അനുവദിക്കുക, ആശുപത്രികളിൽ സന്ദർശകരെ കുറയ്ക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതോടെ ഒത്തുചേരലും പരിപാടികളും യാത്രകളും മറ്റും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

അടുത്തിടെയായി ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP