Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സ്‌കൂൾ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ 26 മുതൽ; അവസാന തീയതി ഫെബ്രുവരി 28

ഇന്ത്യൻ സ്‌കൂൾ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ 26 മുതൽ; അവസാന തീയതി ഫെബ്രുവരി 28

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 26 മുതൽ നടക്കും. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് കീഴിലുള്ള തലസ്ഥാന നഗരിയിലെയും പരിസര പ്രദേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അഡ്‌മിഷനാണ് ഓൺലൈനിലൂടെ നടക്കുക. കെ.ജി മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്‌സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് (http://indianschoolsoman.com/our-services/admission-2022-23/) രജിസ്റ്റർ ചെയ്യേണ്ടത്.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28. 2022 ഏപ്രിൽ ഒന്നിന് മൂന്ന് വയസ്സ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. റസിഡന്റ് വിസയുള്ള ഇന്ത്യയിലേയും മറ്റ് പ്രവാസി സമൂഹങ്ങളിലെയും കുട്ടികൾക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.മസ്‌കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്‌കൂളുകളിലേക്കാണ് ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമുള്ളത്.

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്‌മിനിസ്‌ട്രേഷനെ സമീപിക്കാം. വെബ്‌സൈറ്റ്: www.cseoman.com. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്‌മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്‌കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP