Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ ലോക്ഡൗൺ കാലയളവിൽ അടിയന്തിര യാത്ര ആവശ്യമായോ? എങ്കിൽ ഒമാനിൽ ജോയിന്റ് ഓപറേഷൻസ് സെന്റർ പ്രവർത്തനസജ്ജം

സമ്പൂർണ ലോക്ഡൗൺ കാലയളവിൽ അടിയന്തിര യാത്ര ആവശ്യമായോ? എങ്കിൽ ഒമാനിൽ ജോയിന്റ് ഓപറേഷൻസ് സെന്റർ പ്രവർത്തനസജ്ജം

സ്വന്തം ലേഖകൻ

മ്പൂർണ ലോക്ഡൗൺ കാലയളവിൽ അടിയന്തിര യാത്ര ആവശ്യമായോ? എന്നാൽ ഇനി ആശങ്ക വേണ്ട. ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയിന്റ് ഓപറേഷൻ സെന്റർ പ്രവർത്തനസജ്ജമായി.

റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, കൃഷി, ഫിഷറീസ്, വാട്ടർ റിസോഴ്‌സ് വിഭാഗങ്ങളുടെ പ്രതിനിധികൾ അടങ്ങിയതാണ് ജോയിന്റ് ഓപറേഷൻസ് സെന്റർ. അടിയന്തര യാത്രകളും മറ്റും ആവശ്യമുള്ളവർക്ക് 1099 എന്ന നമ്പറിൽ വിളിച്ചാൽ ഓപറേഷൻ സെന്ററുമായി ബന്ധപ്പെടാൻ സാധിക്കും.

മസ്‌കത്ത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ കേന്ദ്രവും ലോക്ഡൗൺ കാലയളവിൽ പ്രവർത്തിക്കും. ഇവിടെ യാത്രക്കാർ യാത്രാരേഖകൾ നൽകണം. പരിശോധനക്ക് യാത്രക്കാരെ അനുഗമിക്കുന്നവർ ജോയിന്റ് ഓപറേഷൻസ് സെന്ററിൽ നിന്നുള്ള അനുമതി വാങ്ങിയിരിക്കുകയും വേണം.ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്‌സ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP