Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിലെ രാത്രിയാത്രാ വിലക്ക്: ആദ്യ ദിനം നിയമലംഘനങ്ങളൊന്നുമില്ല; ട്രക്കുകളിലും വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളിലും ഒരാളെകൂടി അനുവദിക്കും; പട്രോളിംഗിന് ഹെലിക്കോപ്ടറും

ഒമാനിലെ രാത്രിയാത്രാ വിലക്ക്: ആദ്യ ദിനം നിയമലംഘനങ്ങളൊന്നുമില്ല; ട്രക്കുകളിലും വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളിലും ഒരാളെകൂടി അനുവദിക്കും; പട്രോളിംഗിന് ഹെലിക്കോപ്ടറും

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ഏർപ്പെടുത്തിയ രാത്രിയാത്രാ വിലക്കിന്റെ ആദ്യ ദിവസത്തിൽ നിയമലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. നിർദേശങ്ങൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തിയ പ്രതിബദ്ധതക്ക് നന്ദിയർപ്പിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എല്ലാത്തരം ഒത്തുചേരലുകൾ അടക്കം നിയമലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

രാത്രിയാത്ര വിലക്കിനുമുമ്പ് സ്ഥാപനങ്ങളും മറ്റും അടക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്. പൊലീസ് ഹെലികോപ്ടറുകളുടെയും ഡ്രോണുകളുടെയും സഹായം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഗവർണറേറ്റുകൾക്കിടയിൽ രാത്രി ചെക്ക് പോയന്റുകളും ഏർപ്പെടുത്തി. ബീച്ചുകളിലും ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണം നടത്തിവരുന്നുണ്ട്. അടിസ്ഥാന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചു.

അതേസമയം, ട്രക്കുകളിൽ ഡ്രൈവർക്ക് പുറമെ ഒരു സഹയാത്രികനെ കൂടി അനുവദിക്കും. വിമാനത്താവളങ്ങളിലേക്ക് പോവുകയും വരുകയും ചെയ്യുന്ന വാഹനങ്ങളിലും യാത്രികനെ കൂടാതെ ഒരാളെ അനുവദിക്കും. വിമാനത്താവളങ്ങളിലേക്ക് പോവുകയും വരുകയും ചെയ്യുന്ന വാഹനങ്ങളിലുള്ളവർ ടിക്കറ്റിന്റെ പ്രിന്റഡ് കോപ്പി കയ്യിൽ കരുതണം. ഡ്യൂട്ടിക്കായി പോകുന്ന ആരോഗ്യ പ്രവർത്തകർക്കും പുറത്തിറങ്ങാൻ അനുമതിയുണ്ട്. വിമാനത്താവളങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കൈവശംവെക്കണം.

മത്സ്യത്തൊഴിലാളികൾ കാർഷിക-ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ട് വാലി ഓഫിസുകളിൽനിന്ന് മൂവ്‌മെന്റ് പെർമിറ്റ് സ്വന്തമാക്കണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ നിർദേശങ്ങളും മുന്നറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP