Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വന്ദേഭാരത്: ആറാം ഘട്ട വിമാന സർവ്വീസ് പ്രഖ്യാപിച്ചു; സെപ്റ്റംബർ ഒന്നു മുതൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് ഉള്ളത് ഏഴ് സർവീസുകൾ

വന്ദേഭാരത്: ആറാം ഘട്ട വിമാന സർവ്വീസ് പ്രഖ്യാപിച്ചു; സെപ്റ്റംബർ ഒന്നു മുതൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് ഉള്ളത് ഏഴ് സർവീസുകൾ

സ്വന്തം ലേഖകൻ

മസ്‌കത്ത്: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനിൽ നിന്നുള്ള ആറാം ഘട്ട വിമാന സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നീളുന്ന ആറാം ഘട്ടത്തിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 21 സർവീസുകളാണ് ഉള്ളത്. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തിൽ നിന്നാണ് മുഴുവൻ സർവീസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സർവീസുകൾ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണ് ഉള്ളത്.

സെപ്റ്റംബർ മൂന്നിനാണ് കേരളത്തിലേക്കുള്ള സർവീസ് തുടങ്ങുന്നത്. കണ്ണൂരിനാണ് ആദ്യ വിമാനം. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറിന് കോഴിക്കോടിനും വിമാനങ്ങളുണ്ട്. പത്തിനാണ് കണ്ണൂരിനുള്ള രണ്ടാമത്തെ സർവീസ്. 11ന് തിരുവനന്തപുരത്തിനും 13ന് കൊച്ചിയിലേക്കും സർവീസുകൾ ഉണ്ടാകും. ചെന്നൈ, ലഖ്‌നൗ, മുംബൈ, ഡൽഹി, ബംഗളൂരു/മംഗളൂരു, ഹൈദരാബാദ്, വിജയവാഡ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ.

യാത്രാസന്നദ്ധരായവർ https://docs.google.com/forms/d/e/1FAIpQLSemIALP9dIETqaFZOvOubWLB6TQqWdlefYzKb1beo2wLmj0XA/viewformഎന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP