Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മസ്‌കത്തിൽ മരിച്ചു; വിടവാങ്ങിയത് കാഞ്ഞങ്ങാട് സ്വദേശി അഭീഷ്

കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മസ്‌കത്തിൽ മരിച്ചു; വിടവാങ്ങിയത് കാഞ്ഞങ്ങാട് സ്വദേശി അഭീഷ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കാസർകോട് സ്വദേശി മസ്‌കത്തിൽ മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്ത് അശോകന്റെ മകൻ അഭീഷ് (36) ആണ് സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയോളമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മബേലയിൽ ബിൽഡിങ് മെറ്റീരിയൽ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. എട്ട് വർഷത്തിലധികമായി മസ്‌കത്തിലുണ്ട്.

Stories you may Like

അശ്വനിയാണ് ഭാര്യ. അക്ഷിത് (നാലു വയസ്), അൻഷിത്(ഒരു വയസ്) എന്നിവർ മക്കളാണ്. നന്മ കാസർകോട് കൂട്ടായ്മയുടെ പ്രവർത്തകനായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP