Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതേ; ഒമാനിൽ സുരക്ഷാ സന്നാഹങ്ങളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റിടുന്നവർക്ക് ലഭിക്കുക തടവും പിഴയും

ഇനി ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതേ; ഒമാനിൽ സുരക്ഷാ സന്നാഹങ്ങളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റിടുന്നവർക്ക് ലഭിക്കുക തടവും പിഴയും

സ്വന്തം ലേഖകൻ

മസ്‌കത്ത്: സുരക്ഷാ സൈനികരുടെയും വാഹനങ്ങളുടെയും ചിത്രങ്ങളും വിഡിയോയുമെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ഒരുങ്ങി ഒമാൻ പൊലീസ്.

സുരക്ഷാ സന്നാഹങ്ങളുടെ എന്തെങ്കിലും ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്താൽ പരമാവധി മൂന്നു വർഷം വരെ തടവും കുറഞ്ഞത് 1,000 റിയാലും പരമാവധി 3,000 റിയാലുമാണ് ശിക്ഷ. കുറ്റകൃത്യത്തിന്റെ സ്വഭാവം വിലയിരുത്തിയാണ് ഇതു നിശ്ചയിക്കുക. രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സൈന്യവും രംഗത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP