Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈമാസം 25 മുതൽ ഓഗസ്റ്റ് എട്ടു വരെ രാജ്യം മുഴുവൻ അടച്ചിടും; സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒമാൻ

ഈമാസം 25 മുതൽ ഓഗസ്റ്റ് എട്ടു വരെ രാജ്യം മുഴുവൻ അടച്ചിടും; സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒമാൻ

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒമാൻ. ഈമാസം 25 മുതൽ ഓഗസ്റ്റ് എട്ടുവരെ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടുവാനാണ് ഇന്നു നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.

രണ്ടാഴ്ച നീളുന്ന ലോക്ക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ ഒരു വാഹനത്തിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ല. രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും ഈ സമയത്തു തടയും. പൊതുസ്ഥലങ്ങളും കടകളും ഇക്കാലയളവിൽ അടച്ചിടാനും തീരുമാനിച്ചു.

ഒരു തരത്തിലുള്ള ഒത്തുചേരലുകളും പ്രത്യേകിച്ച് ബലിപ്പെരുന്നാൾ പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് വിപണികൾ, പെരുന്നാൾ സന്ദർശനങ്ങളും പാടില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP