Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാൻ സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 95 ശതമാനം ഒമാനികളും സംതൃപ്തർ; ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത് ഇങ്ങനെ

ഒമാൻ സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 95 ശതമാനം ഒമാനികളും സംതൃപ്തർ; ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാൻ സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 95 ശതമാനം സ്വദേശികളും സംതൃപ്തരാണെന്ന് സർവേ ഫലം. ദേശീയ സ്ഥിതി വിവര കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണക്ക വ്യക്തമാക്കുന്നത്. 95 ശതമാനം പേരും സംതൃപ്തർ, അല്ലെങ്കിൽ അതീവ സംതൃപ്തർ എന്നാണ് പറഞ്ഞതെന്ന് സർവേ ഫലം പറയുന്നു. ഔദ്യോഗിക പ്രസ്താവനകൾ എല്ലാം പിന്തുടരാറുണ്ടെന്ന് 89 ശതമാനം പേരും അഭിപ്രായപ്പെട്ടു.

മഹാമാരി സംബന്ധിച്ച് സർക്കാർ പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങൾ ഏറ്റവും ഉയർന്ന വിശ്വാസവും ശ്രദ്ധയുമാണ് നൽകുന്നതെന്ന് സർവേയിൽ പങ്കെടുത്ത 76 ശതമാനം പേരും ചൂണ്ടിക്കാട്ടി. 53.4 ശതമാനം പേർക്കും വിവരങ്ങൾക്ക് ടെലിവിഷനാണ് ആശ്രയം. വാട്‌സ്ആപ്പിലൂടെയാണ് വിവരങ്ങൾ ലഭിക്കുന്നതെന്ന് 46.4 ശതമാനം പേർ പറഞ്ഞു. എന്നാൽ, 14.7 ശതമാനം പേർ മാത്രമാണ് ഔദ്യോഗിക അക്കൗണ്ടുകൾ പിന്തുടരുന്നത്. 31 ശതമാനം പേരും അനൗദ്യോഗിക അക്കൗണ്ടുകളാണ് പിന്തുടരുന്നത്. ഇൻസ്റ്റഗ്രാം വഴി വിവരങ്ങൾ തേടുന്നവരിൽ 10.2 ശതമാനം പേരാണ് അനൗദ്യോഗിക അക്കൗണ്ടുകൾ പിന്തുടരുന്നത്.

കോവിഡ് സാമ്പത്തികമായി ബാധിച്ചതായി 19 ശതമാനം പേരും ചൂണ്ടിക്കാട്ടി. ശമ്പളം കുറച്ചതാണ് സാമ്പത്തിക പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടത്. 40 ശതമാനം പേരാണ് തങ്ങളുടെ വേതനം കുറച്ചതായി സർവേയിൽ പറഞ്ഞത്. ദീർഘനാളായി സ്ഥാപനങ്ങൾ അടച്ചിട്ടത് സംരംഭകരെയും ചെറുകിട ബിസിനസുകാരെയും സാമ്പത്തികമായി ബാധിച്ചതായി സർവേ റിപ്പോർട്ടിൽ പറയുന്നു. മസ്‌കത്തിലാണ് സാമ്പത്തിക ആഘാതം കൂടുതലായി ബാധിച്ചവരുള്ളത്, 24 ശതമാനം. 12 ശതമാനം പേരുള്ള തെക്കൻ ബാത്തിനയാണ് രണ്ടാമത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP