Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാൻ എയർപോർട്ടുകളിൽ വിദേശീയർക്ക് പ്രവേശനത്തിന് നിയന്ത്രണം വരുന്നു; ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ

ഒമാൻ എയർപോർട്ടുകളിൽ വിദേശീയർക്ക് പ്രവേശനത്തിന് നിയന്ത്രണം വരുന്നു; ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ

മസ്‌ക്കറ്റ്: വിദേശ തൊഴിലാളികളുൾപ്പെടെയുള്ള യാത്രക്കാർക്ക് ഒമാൻ എയർപോർട്ടുകളിൽ പ്രവേശനത്തിന് പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് ഒമാൻ എയർപോർട്ട്‌സ് മാനേജ്‌മെന്റ് കമ്പനി (ഒഎഎംസി) അറിയിച്ചു. മസ്‌ക്കറ്റ് എയർപോർട്ടിൽ എയർപോർട്ട് ജനറൽ മാനേജർ ഷേക്ക് ഐമെൻ ബിൻ അഹമ്മദ് എൽ ഹോസ്‌നി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

യാത്രക്കാർക്ക് എയർപോർട്ടിൽ പ്രവേശിക്കുന്നതിന് മുമ്പായി 12 സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. എയർപോർട്ട് ഗേറ്റുകളിൽ തന്നെ യാത്രക്കാർക്ക് രാജ്യത്തെക്കുറിച്ച് മെച്ചപ്പെട്ട അഭിപ്രായം ഉരുത്തിരിയുന്ന തരത്തിലായിരിക്കും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതെന്ന് അഹമ്മദ് ഹോസ്‌നി വ്യക്തമാക്കി.

അടുത്ത കാലത്ത് മസ്‌ക്കറ്റ് എയർപോർട്ടിൽ അഞ്ചു ദിവസം ഒരു വീട്ടുവേലക്കാരി അലഞ്ഞുതിരിയാനുണ്ടായ സാഹചര്യത്തെത്തുടർന്നാണ് എയർപോർട്ടിൽ വിദേശ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. അവർ എംപ്ലോയറുടെ പക്കൽ നിന്ന് ഒളിച്ചോടി വന്നതാണോ അതോ ആരെങ്കിലും എയർപോർട്ടിൽ കൊണ്ടു വിട്ടിട്ടി കടന്നു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഭാഷാ പ്രശ്‌നം ഉള്ളതിനാൽ അവരുടെ പക്കൽനിന്ന വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ ശ്രമിച്ചുവെങ്കിലും സാധിച്ചതുമില്ല.
പിന്നീട് ഇവരെ ഒഎഎംസി തന്നെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം മിനിസ്ട്രി ഓഫ് മാൻപവറിന് കൈമാറുകയായിരുന്നു.

പുതിയ നിയമത്തിന് കരടു രേഖ ആയതിനു ശേഷം ഇതുസംബന്ധിച്ച് ലഘുലേഖകൾ വിവിധ ഭാഷകളിൽ അച്ചടിച്ച് എയർപോർട്ടുകളിൽ  വിതരണം ചെയ്യും. എയർപോർട്ടിൽ നിന്ന് വിമാനത്തിൽ കയറാൻ മടിക്കുന്നവർ പുതിയ നിയമമനുസരിച്ച് ഉടൻ തന്നെ രാജ്യം വിടാൻ ബാധ്യസ്ഥരാണ്. എയർപോർട്ടുകളിൽ എത്തിയ ശേഷം ചില വിദേശ തൊഴിലാളികൾ പല കാരണങ്ങൾ പറഞ്ഞ് യാത്രയാകാൻ മടികാട്ടാറുണ്ടെന്ന് പറയപ്പെടുന്നു. സ്‌പോൺസർ ശമ്പളം മിച്ചം തരാനുണ്ട്, രോഗം തുടങ്ങിയ പറഞ്ഞ് യാത്ര മുടക്കാൻ പലരും ശ്രമിക്കാറുണ്ടത്രേ. കൂടാതെ സ്‌പോൺസർമാരുടെ ചതിയില്പെട്ട് എയർപോർട്ടുകളിൽ കുടുങ്ങുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരം സാഹചര്യത്തിൽ ആരെ ബന്ധപ്പെടണമെന്ന് അറിയാതെ അലയുന്നവരും ധാരാളമാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് പുതിയ നിയമങ്ങൾ വരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP