Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം രൂക്ഷംച മുവാസലാത്ത് മസ്‌കത്ത്-സലാല ബസ് സർവിസ് നിർത്തി; റദ്ദാക്കിയത് ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക്

കോവിഡ് വ്യാപനം രൂക്ഷംച മുവാസലാത്ത് മസ്‌കത്ത്-സലാല ബസ് സർവിസ് നിർത്തി; റദ്ദാക്കിയത് ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക്

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഒമാൻ സർക്കാർ നിയന്ത്രണത്തിലുള്ള മുവാസലാത്ത് കമ്പനി മസ്‌കത്ത്-സലാല ബസ് സർവിസ് നിർത്തിവെച്ചു. ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കാണ് റൂട്ട് 100 ബസ് സർവിസ് റദ്ദാക്കിയിരിക്കുന്നത്. ദിവസവും നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന റൂട്ടാണിത്.

കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം സുപ്രീം കമ്മിറ്റി മുന്നറിയിപ്പ്‌നൽകിയിരുന്നു. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ദോഫാർ ഗവർണറേറ്റിൽ സമ്പൂർണ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചിരുന്നു.

ദോഫാറിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതും ഐ.സി.യുവിലെ സൗകര്യം അപര്യാപ്തമാകുമെന്ന ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.

സർക്കാർ ജനങ്ങൾക്ക് നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.കടകളിലും മാളുകളിലും കൂട്ടംകൂടി നിൽകുക, മാസ്‌ക് ധരിക്കാതിരിക്കുക, കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങുക തുടങ്ങിയ കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP