Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളമില്ലാതെ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസവുമായി പിഎഇഡബ്ല്യൂ; വെള്ളം ശേഖരിക്കാൻ നീണ്ട ക്യൂ

വെള്ളമില്ലാതെ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസവുമായി പിഎഇഡബ്ല്യൂ; വെള്ളം ശേഖരിക്കാൻ നീണ്ട ക്യൂ

മസ്‌കറ്റ്; രാജ്യത്തെ ജനങ്ങൾ വെള്ളത്തിന്റെ വില മനസ്സിലാക്കുന്ന ദിനങ്ങളിലൂടെ കടന്ന് പോകുകയാണ്.പൈപ്പ് മാറ്റലിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതൽ മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം മുടങ്ങിയതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. എന്നാൽ ദുരിതത്തിലായവർക്ക് പബ്‌ളിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ (പി.എ.ഇ.ഡബ്‌ള്യു) ജലവിതരണം നടത്തുന്നതാണ് ഏക ആശ്വാസം.

മസ്‌കത്തിലെ നാല് വിലായത്തുകളിലെ 19 കേന്ദ്രങ്ങളിൽ വലിയ ടാങ്കുകളിൽ വെള്ളം ശേഖരിച്ചാണ് ജലവിതരണം നടത്തിയത്. മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും ഉച്ചയായതോടെ ജലം ശേഖരിക്കാനത്തെിയവരുടെ നിര പ്രത്യക്ഷപ്പെട്ടു. വൈകുന്നേരമായതോടെ 19 കേന്ദ്രങ്ങളിലും വലിയ നിരയാണ് രൂപപ്പെട്ടത്. ജലവിതരണം മുടങ്ങുന്നതിന്റെ മുന്നൊരുക്കമായി പി.എ.ഇ.ഡബ്‌ള്യു വലിയ ടാങ്കുകളും ജലശേഖരണത്തിന് പൈപ്പുകളും സ്ഥാപിക്കുകയായിരുന്നു. വെള്ളം ശേഖരിക്കാൻ പതിനായിരക്കണക്കിന് പ്‌ളാസ്റ്റിക് ബാഗുകളും തയാറാക്കി. ബാച്ചിലർമാർക്ക് രണ്ട് ബാഗ് വീതവും കുടുംബമായി താമസിക്കുന്നവർക്ക് അഞ്ച് ബാഗുകൾ വീതവുമാണ് നൽകുന്നത്.

അടിയന്തര ജലവിതരണ കേന്ദ്രങ്ങളിൽ പേരെഴുതി ഒപ്പിട്ട് പ്‌ളാസ്റ്റിക് ബാഗുകൾ വാങ്ങിയാണ് വെള്ളം ശേഖരിക്കുന്നത്. രാവിലെ 10ഓടെയാണ് ജലവിതരണം തുടങ്ങിയത്. ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലേബർ കാർഡ് നോക്കി പേരുകൾ എഴുതിവച്ച ശേഷമാണ് വെള്ളം ശേഖരിക്കാൻ ബാഗുകൾ നൽകുന്നത്.

കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത് വരെ ജലവിതരണം തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജനങ്ങളുടെ പ്രയാസം പരമാവധി കുറക്കാനുള്ള പരിശ്രമങ്ങൾ അഥോറിറ്റി നടത്തുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ വാട്ടർ ടാങ്കറുകളിൽ ജലം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മത്ര വിലായത്തിൽ സുൽത്താൻ ഖാബൂസ് പോർട്ട് കാർ പാർക്കിങ്, അൽറൈം പാർക്ക് കാർ പാർക്കിങ്, റൂവി ടാങ്കർ ഫില്ലിങ് സ്റ്റേഷൻ, റൂവി സുൽത്താൻ ഖാബൂസ് മോസ്‌ക് പാർക്കിങ്, കൽബൂഹ് പാർക്ക്, വാദി അൽകബീർ മോസ്‌ക് പാർക്കിങ്, വാദി അൽകബീർ പാർക്ക് എന്നിവിടങ്ങളിലും മസ്‌കത്ത് വിലായത്തിൽ സ്ദാബ് കാർ പാർക്കിങ്, മ്യാബീൻ സ്‌കൂൾ പാർക്കിങ്, ഖുന്താബ് സ്‌കൂൾ, അൽബുസ്താൻ മസ്‌കത്ത് ഗവ. കാർ പാർക്കിങ് എന്നിവിടങ്ങളിലുമാണ് ജലവിതരണം നടക്കുന്നത്.

അമിറാത്ത് വിലായത്തിൽ അൽ അഹ്‌സൻ മോസ്‌ക്, പൊലീസ് സ്റ്റേഷൻ പാർക്കിങ്, അല അതാഖിയ ടാങ്കർ ഫില്ലിങ് സ്റ്റേഷൻ പാർക്കിങ്, ഖാലിദ് ബിൻ വലീദ് മോസ്‌ക് പാർക്കിങ് എന്നീ കേന്ദ്രങ്ങളിലും ബോഷർ വിലായത്തിൽ അൽ ഖുവൈർ സഈദ് തൈമൂർ മോസ്‌ക്, അൽഖുറം ന്യൂട്രൽ പാർക്ക്, അൽ ഖുവൈർ ടാങ്കർ ഫില്ലിങ്ങ് സ്റ്റേഷൻ, ബാരിക് അൽശാത്തി മാൾ കാർ പാർക്കിങ് എന്നിവിടങ്ങളിലും ജലവിതരണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP