Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ സ്വദേശികൾക്കൊപ്പം വിദേശികൾക്കും ഇനി പാർട്ട്‌ടൈം ജോലി ചെയ്യാം; അനുമതി നൽകാൻ പദ്ധതിയുമായി സർക്കാർ

ഒമാനിൽ സ്വദേശികൾക്കൊപ്പം വിദേശികൾക്കും ഇനി പാർട്ട്‌ടൈം ജോലി ചെയ്യാം; അനുമതി നൽകാൻ പദ്ധതിയുമായി സർക്കാർ

സ്വന്തം ലേഖകൻ

ഒമാനിൽ സ്വദേശികൾക്ക് ഒപ്പം വിദേശികൾക്കും പാർട്ട്‌ടൈം ജോലിക്ക് അനുമതി നൽകാൻ പദ്ധതി. സാമ്പത്തിക വൈവിധ്യവത്കരണത്തിനായുള്ള തൻഫീദ് പദ്ധതിയുടെ ചുമതലയുള്ള സർക്കാർ സംവിധാനമായ ഇംപ്ലിമെന്റേഷൻ, സപ്പോർട്ട് ആൻഡ് ഫോളോ അപ്പ് യൂണിറ്റിന്റെ (ഐ.എസ്.എഫ്.യു) വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്കും തൊഴിലന്വേഷകർക്കും പാർട്ട് ടൈം തൊഴിലിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശ തൊഴിലാളികൾക്ക് ഒരു ബിസിനസ് സംരംഭത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ സ്വതന്ത്ര്യമായി തൊഴിലെടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ചില സ്‌പെഷ്യലൈസ്ഡ് തസ്തികകളിൽ വിദേശ തൊഴിലാളികൾക്ക് താൽക്കാലിക ലൈസൻസ് നൽകാനും പദ്ധതിയുണ്ടെന്ന് ഐ.എസ്.എഫ്.യു റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP