Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിലെ പ്രവാസികൾക്കും നിർബന്ധിത ഇൻഷ്വറൻസ് പരിരക്ഷ ഉടൻ യാഥാർത്ഥ്യമായേക്കും; സദേശികൾക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കൊണ്ടുവരുന്ന സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലേക്ക്

ഒമാനിലെ പ്രവാസികൾക്കും നിർബന്ധിത ഇൻഷ്വറൻസ് പരിരക്ഷ ഉടൻ യാഥാർത്ഥ്യമായേക്കും; സദേശികൾക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കൊണ്ടുവരുന്ന സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലേക്ക്

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്കും നിർബന്ധിത ഇൻഷ്വറൻസ് പരിരക്ഷ ഉടൻ യാഥാർത്ഥ്യമായേക്കും. സ്വദേശി തൊഴിലാളികൾക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലായതായാണ് റിപ്പോർട്ട്.

ഇത് യാഥാർഥ്യമാകുന്നതോടെ ജോലിക്കിടയിൽ ഉണ്ടാകുന്ന മരണം, പരിക്ക്, രോഗം എന്നിവക്ക് വിദേശികൾക്കും നഷ്ടപരിഹാരം ലഭിക്കും. നിലവിൽ സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ സ്വദേശികൾക്ക് മാത്രമാണ് സഹായം നൽകുന്നത്. സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ രൂപവത്കരിച്ച പബ്‌ളിക് അഥോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസും(പി.എഎസ്ഐ) ജി.എഫ്.ഒ.ടിയുവും സംയുക്തമായാണ് വിദേശികളുടെ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച പഠനം നടത്തുന്നത്.

പഠനം രണ്ടുമൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതിന് ശേഷം നിയമമാക്കുന്നത് സംബന്ധിച്ച് നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. പി.എഎസ്ഐയിൽ തൊഴിലാളിക്ക് ഒപ്പം തൊഴിലുടമയും സർക്കാറും ഒരു വിഹിതം നൽകിവരുന്നുണ്ട്.തൊഴിൽ കരാർ റദ്ദാക്കപ്പെടുമ്പോഴുള്ള ആനുകൂല്യം മാത്രമാണ് നിലവിൽ വിദേശതൊഴിലാളിക്ക് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP