Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ സ്‌കൂളുകളിൽ ഡബ്ബിൾ ഷിഫ്റ്റ് നിർത്താലാക്കുന്നു; ആറു പുതിയ സ്‌കൂളുകൾ അഞ്ചു വർഷത്തിനുള്ളിൽ ആരംഭിക്കാൻ നടപടി

ഇന്ത്യൻ സ്‌കൂളുകളിൽ ഡബ്ബിൾ ഷിഫ്റ്റ് നിർത്താലാക്കുന്നു; ആറു പുതിയ സ്‌കൂളുകൾ അഞ്ചു വർഷത്തിനുള്ളിൽ ആരംഭിക്കാൻ നടപടി

മസ്‌ക്കറ്റ്: കൂടുതൽ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നതോടെ ആറ് ഇന്ത്യൻ സ്‌കൂളുകൾ ഡബ്ബിൾ ഷിഫ്റ്റ് നിർത്താലാക്കാൻ ആലോചിക്കുന്നു. ഒമാനിൽ ആറു പുതിയ ഇന്ത്യൻ സ്‌കൂളുകളാണ് പുതുതായി പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. നിലവിൽ മസ്‌ക്കറ്റിലുള്ള വിവിധ സ്‌കൂളുകളിലായി മൂവായിരത്തോളം കുട്ടികളാണ് ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിൽ പഠിക്കാൻ പോകുന്നത്. 

പുതുതായി ആരംഭിക്കാൻ പോകുന്ന ഇന്ത്യൻ സ്‌കൂളുകൾ അൽ അൻസാബ്, അമരറ്റ്, ബാർക്ക, ദുഘം, സഹം, സിനോവ് എന്നീ മേഖലകളിലാണെന്ന് ഒമാനിലെ ഇന്ത്യൻ സ്‌കുൾസ് ചെയർമാൻ വിൽസൺ ജോർജ് വ്യക്തമാക്കി. അൽ അൻസാബ് സ്‌കൂൾ നിർമ്മാണം ഈ വർഷം തന്നെ തുടങ്ങുമെന്നും രണ്ടായിരത്തോളം കുട്ടികളെ പ്രവേശിപ്പിക്കാൻ സാധിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. അമരറ്റ്, ബാർക്ക മേഖലകളിൽ വാടകക്കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. അതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തന്നെ ആറു പുതിയ സ്‌കൂളുകളും പ്രവർത്തനം ആരംഭിക്കുമെന്നും ഇത് മസ്‌ക്കറ്റിലുള്ള ആറു സ്‌കൂളുകളുടെ അധികഭാരം ഇല്ലാതാക്കുമെന്നും ചെയർമാൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP