Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കടുത്ത ചൂടിൽ അഞ്ച് മണിക്കൂറോളം സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസുകാരി മരിച്ചു; മസ്‌കത്തിൽ അശ്രദ്ധ മൂലമുണ്ടാകുന്ന മരണങ്ങൾ തുടർക്കഥയാകുന്നു

കടുത്ത ചൂടിൽ അഞ്ച് മണിക്കൂറോളം സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസുകാരി മരിച്ചു; മസ്‌കത്തിൽ അശ്രദ്ധ മൂലമുണ്ടാകുന്ന മരണങ്ങൾ തുടർക്കഥയാകുന്നു

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ സ്‌കൂൾ ബസിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസുകാരി മരിച്ചു.ആറു ദിവസമായി റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.

കടുത്ത ചൂടിൽ അഞ്ച് മണിക്കൂറോളം ബസിനുള്ളിൽ അകപ്പെട്ടുപോയ കുട്ടി ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില പിന്നീട് ഓരോ ദിവസവും മോശമായി വരികയായിരുന്നു.

കെ.ജി വിദ്യാർത്ഥിനിയായിരുന്ന നാല് വയസുകാരി സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. സ്‌കൂളിലെത്തിയപ്പോൾ മറ്റ് കുട്ടികൾ പുറത്തിറങ്ങിയെങ്കിലും ഉറങ്ങിക്കിടന്ന ബാലികയെ ഡ്രൈവറോ അദ്ധ്യാപകരോ ശ്രദ്ധിച്ചില്ല. കുട്ടികൾ ഇറങ്ങിയശേഷം ഡ്രൈവർ വാഹനം മറ്റൊരിടത്തേക്ക് കൊണ്ടുപോയി വെയിലത്ത് നിർത്തിയിട്ടു. പിന്നീട് വൈകുന്നേരം കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.

അതീവ ഗുരുതരാവസ്ഥയിലായ ബാലികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. തലച്ചോറിലേക്കുള്ളോ ഓക്‌സിജൻ തടസപ്പെട്ടതിനാൽ കുട്ടി അബോധാവസ്ഥയെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും ശരീരം പ്രതികരിച്ചില്ല. ഒടുവിൽ തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

2018 സെപ്റ്റംബറിൽ മസ്‌കത്തിലും സമാനമായ രീതിയിൽ എട്ടു വയസ്സുള്ള വിദ്യാർത്ഥി സ്‌കൂൾ ബസ്സിൽ മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP