Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസ്‌കത്തിൽ നിന്നും ഇന്ത്യയിലേക്ക് സർവ്വീസ് പ്രഖ്യാപിച്ചു ഗോ എയറും; ഇന്ന് മുതൽ സർവ്വീസ് തുടങ്ങും; കേരളത്തിൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കും വിമാനം പറന്നിറങ്ങും

മസ്‌കത്തിൽ നിന്നും ഇന്ത്യയിലേക്ക് സർവ്വീസ് പ്രഖ്യാപിച്ചു ഗോ എയറും; ഇന്ന് മുതൽ സർവ്വീസ് തുടങ്ങും; കേരളത്തിൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കും വിമാനം പറന്നിറങ്ങും

സ്വന്തം ലേഖകൻ

മസ്‌കത്ത്: എയർ ബബിൾ ധാരണ പ്രകാരം മസ്‌കത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഗോ എയർ വിമാനക്കമ്പനിയും സർവീസ് പ്രഖ്യാപിച്ചു. ഒമാൻ എയറിനും സലാം എയറിനും എയർ ഇന്ത്യക്കും ഇൻഡിഗോക്കും പിന്നാലെയാണ് ഗോ എയറും സർവീസ് പ്രഖ്യാപിച്ചത്. സർവീസ് ഇന്ന് മുതൽ തുടങ്ങും.

കേരളത്തിൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് സർവീസ് നടത്തുന്നത്. കൂടാതെ മുംബൈയിലേക്കും ഡൽഹിയിലേക്കും വിമാനങ്ങളുണ്ട്. മുംബൈയിലേക്കും ഡൽഹിയിലേക്കും വ്യാഴാഴ്ചകളിലാണ് വിമാനങ്ങൾ. കൊച്ചിയിലേക്ക് വെള്ളിയാഴ്ചയും ഞായറാഴ്ചയും കണ്ണൂരിന് വ്യാഴാഴ്ചയും ശനിയാഴ്ചയുമാണ് സർവീസ്.

കൊച്ചിയിലേക്കുള്ള ആദ്യ സർവീസ് ഈമാസം 18നു ഞായറാഴ്ചയും കണ്ണൂരിലേക്കുള്ളത് 22നുമാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് മസ്‌കത്തിൽ നിന്ന് കണ്ണൂരിന് ഗോ എയർ സർവീസ് നടത്തിയിരുന്നു. ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ ഡൽഹി, ലഖ്‌നൗ, മുംബൈ, ഹൈദരാബാദ്, കൊച്ചിൻ, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കത്തിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP