Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടത്തിൽ പരുക്കേറ്റതായി അഭിനയിച്ച് പണം തട്ടൽ; മസ്‌കത്തിൽ കാർ യാത്രക്കാരെ ലക്ഷ്യമിട്ട് സംഘങ്ങൾ വിലസുന്നു; ഇരയാകുന്നവരിൽ മലയാളികളും

മസ്‌കത്ത്: മലയാളികൾക്ക് തട്ടിപ്പ് നടത്താനും, തട്ടിപ്പിന് ഇരയാകാനും എളുപ്പമാണ്. പലവിധ തട്ടിപ്പുകളും നമുക്കിടയിൽ നടക്കാറുമുണ്ട്. എല്ലാ തട്ടിപ്പിന്റെയും മുഖ്യ ലക്ഷ്യം പണമാണെന്ന് മാത്രം. ഇപ്പോഴിതാ മസ്‌കത്തിൽ അത്തരമൊരു തട്ടിപ്പ് സംഘം വിലസുന്നതായി റിപ്പോർട്ട്.

ഇത്തരം തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം കാർ യാത്രക്കാരാണെന്ന് മാത്രം. അപകടത്തിൽ പരിക്കേറ്റതായി അഭിനയിച്ച് പണം തട്ടുന്ന സംഘമാണ് കാർ യാത്രക്കാരെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം സംഘങ്ങളുടെ ഇരയാകുന്നവരിൽ മലയാളികളടക്കം നിരവധി പേർ ഇരകളായിട്ടുണ്ട്. ഒമാനിയും ഈജിപ്ഷ്യനും അടങ്ങുന്ന സംഘത്തിന്റെ തട്ടിപ്പുകളിൽ ഏറെയും അൽഖുവൈർ, ഗൂബ്ര മേഖലകളിലാണ് അരങ്ങേറിയത്.

തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സിഗ്നലിന് കുറച്ചു മുമ്പ് കുറഞ്ഞ വേഗത്തിൽ പോവുകയായിരുന്ന കാറിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാനെന്ന വ്യാജേന വരുകയും, പിന്നീട് സിഗ്‌നലിൽ വാഹനം നിർത്തുമ്പോൾ ഒരാളെത്തി കാർ മുട്ടിയതായി പറയുകയും നിർത്താതെ പോയതെന്താണെന്നടക്കം കാര്യങ്ങൾ ചോദിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

്തുടർന്ന് ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം കാർ അപകടസ്ഥലത്തേക്ക് കൊണ്ടുപോകുകയും മറ്റെയാൾ കൈയിൽ പരിക്കേറ്റെന്ന ഭാവത്തിൽ അവിടെ തന്നെ നിൽക്കുകയും ചെയ്യും. തുടർന്ന് അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയും,  പിന്നീട് ടെലിഫോൺ നമ്പർ വാങ്ങി തട്ടിപ്പ് സംഘം ആശുപത്രിയിൽ നി്ന്ന ശേഷം അല്പ സമയത്തിന് ശേഷം തിരികെ വിളിച്ച് അപകടത്തിൽ കൈക്ക് പൊട്ടലുണ്ടെന്നും പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.  

സമാനസംഭവങ്ങളിൽ മറ്റ് പലർക്കും പണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തായാലും ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴാതെ മുൻകരുതലെടുക്കാൻ അധികൃതർ മുന്നറിയിപ്പ് നല്കികഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP