Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വന്ദേഭാരത് മിഷൻ: അടുത്തമാസം ഒമാനിൽ നിന്നും പറക്കുന്നത് 70 വിമാനങ്ങൾ; പകുതി സർവ്വീസുകൾ കേരളത്തിലേക്ക്

വന്ദേഭാരത് മിഷൻ: അടുത്തമാസം ഒമാനിൽ നിന്നും പറക്കുന്നത് 70 വിമാനങ്ങൾ; പകുതി സർവ്വീസുകൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ

മസ്‌കത്ത്: വന്ദേഭാരത് മിഷന്റെ ഭാഗമായി ഒക്‌ടോബറിൽ ഒമാനിൽനിന്നുള്ള വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. ഒക്‌ടോബർ ഒന്നുമുതൽ 24 വരെയുള്ള അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവ്വീസുകളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തിൽ നിന്ന് കോഴിക്കോടിന് എട്ടു സർവ്വീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറു സർവ്വീസുകളും വീതമാണ് ഉള്ളത്. ബാക്കി എട്ടു സർവ്വീസുകളും സലാലയിൽനിന്നാണ്.

ഒക്‌ടോബർ ഒന്നിന് മസ്‌കത്തിൽനിന്ന് തിരുവനന്തപുരത്തിനാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നുതന്നെ സലാലയിൽനിന്ന് കണ്ണൂർ/കൊച്ചി റൂട്ടിൽ സർവ്വീസുണ്ട്. സലാലയിൽ നിന്നുള്ള മറ്റ് സർവ്വീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്); കണ്ണൂർ/മുംബൈ (എട്ട്); കോഴിക്കോട്/തിരുവനന്തപുരം (10); കണ്ണൂർ/കൊച്ചി (15); കോഴിക്കോട്/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).

ഒക്‌ടോബർ രണ്ടിന് മസ്‌കത്തിൽനിന്ന് കോഴിക്കോടിനും കൊച്ചിക്കും സർവ്വീസുണ്ട്. മൂന്നിന് കണ്ണൂരിനും നാലിന് തിരുവനന്തപുരത്തിനും കൊച്ചിക്കും അഞ്ചിന് കോഴിക്കോടിനും ആറിന് കണ്ണൂരിനും എട്ടിന് തിരുവനന്തപുരത്തിനും ഒമ്പതിന് കോഴിക്കോടിനും കൊച്ചിക്കും മസ്‌കത്തിൽനിന്ന് വിമാനങ്ങളുണ്ട്. 10ന് കണ്ണൂർ, 11ന് തിരുവനന്തപുരവും കൊച്ചിയും, 12ന് കോഴിക്കോട്, 13ന് കണ്ണൂർ, 15ന് തിരുവനന്തപുരം, 16ന് കോഴിക്കോടും കൊച്ചിയും, 17ന് കണ്ണൂർ, 18ന് തിരുവനന്തപുരം, 19ന് കോഴിക്കോട്, 20ന് കണ്ണൂർ, 22ന് തിരുവനന്തപുരം, 23ന് കോഴിക്കോടും കൊച്ചിയും, 24ന് കണ്ണൂർ എന്നിങ്ങനെയാണ് മസ്‌കത്തിൽ നിന്നുള്ള മറ്റ് സർവ്വീസുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP