Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിലേക്ക് മടങ്ങുന്നവർ തങ്ങളുടെ പേരിൽ എന്തെങ്കിലും പിഴയുണ്ടോയെന്ന് പരിശോധിക്കാൻ മറക്കല്ലേ... യാത്രയ്‌ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ നൂറിലധികം പേരുടെ യാത്ര മുടങ്ങിയത് ഇങ്ങനെ

നാട്ടിലേക്ക് മടങ്ങുന്നവർ തങ്ങളുടെ പേരിൽ എന്തെങ്കിലും പിഴയുണ്ടോയെന്ന് പരിശോധിക്കാൻ മറക്കല്ലേ... യാത്രയ്‌ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ നൂറിലധികം പേരുടെ യാത്ര മുടങ്ങിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങുന്നവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് മറക്കാതെ പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. തങ്ങളുടെ പേരിൽ എന്തെങ്കിലും തരത്തിലുള്ള പിഴശിക്ഷ ഉണ്ടോയെന്നാണ് പരിശോധിക്കക്കേണ്ടത്. അല്ലാത്ത പക്ഷം വിമാനത്താവളങ്ങളിൽ എത്തുമ്പോഴാണ് ഇക്കാര്യം അറിയുനനതെങ്കിൽ പിഴ അടയ്ക്കാൻ സാധിക്കാതെ യാത്ര മുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇത്തരത്തിൽ നൂറിലധികം പേരുടെ യാത്രയാണ് മുടങ്ങിയത്.

വിസ, റെസിഡന്റ് കാർഡ് അടക്കമുള്ളവ യഥാസമയം പുതുക്കാത്തതിന് പിഴയുണ്ടെങ്കിൽ അവ അടക്കാനുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാവും. ഇത്തരം പിഴ പൂർണമായും അടച്ചശേഷം മാത്രമേ ഇത്തരക്കാർക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. അല്ലാത്തവരുടെ യാത്ര മുടങ്ങും. വിസ, റെസിഡൻസ് കാർഡ് അടക്കമുള്ള പിഴകൾ അടക്കാത്തതിന് പുറമെ മറ്റ് കേസുകൾ ഉള്ളവരുടെയും യാത്ര മുടങ്ങും.

സ്‌പോൺസറുമായും മറ്റും കേസുകൾ നില നിൽക്കുന്നവർക്കും ലേബർ കോടതിയിൽ കേസുകൾ നിലനിൽക്കുന്നവർക്കും അത് പരിഹരിക്കാതെ യാത്ര ചെയ്യാൻ കഴിയില്ല. ഒമാനിൽനിന്നു പോവുന്ന ഏതാണ്ടെല്ലാ വിമാനങ്ങളിലും ഇത്തരം കാരണങ്ങളാൽ യാത്ര മുടങ്ങുന്ന കേസുകൾ ഉണ്ടാകൽ പതിവാണെന്ന് പൊതുപ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP