Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ ഒമാനിൽ മരിച്ചത് കാസർകോടുകാർ; ഒരേ നാട്ടുകാരുടെ അപകട വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ ഒമാനിൽ മരിച്ചത് കാസർകോടുകാർ; ഒരേ നാട്ടുകാരുടെ അപകട വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

സ്വന്തം ലേഖകൻ

മാനിൽ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ രണ്ടു മലയാളികൾ മരിച്ചു. കാസർകോട് സ്വദേശികളാണ് മരിച്ചവർ. മസ്‌കത്തിലുണ്ടായ അപകടത്തിൽ കുമ്പള, ബത്തേരി റയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി (57) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം.

ആർഒപി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെയാണ് സഹപ്രവർത്തകർ തിരിച്ചറിഞ്ഞത്. ദീർഘനാളായി ഒമാനിൽ പ്രവാസിയായിരുന്നു. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. ഭാര്യ: റംല. മക്കൾ: റാശിഥ്, റൈനാസ്. ഉദയ അബ്ദദുർറഹ്മാൻ, ബീവി എന്നിവർ സഹോദരങ്ങളാണ്.

തിങ്കളാഴ്ച വൈകിട്ട് ബർകയിലുണ്ടായ അപകടത്തിൽ മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടിൽ മുഹമ്മദ് ഇസ്മയിൽ (65) മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം വന്നു ഇടിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് അബൂബക്കർ. മാതാവ്: ബീഫാത്തുമ്മ. ഭാര്യ: താഹിറ ബാനു. മൃതദേഹം റുസ്താഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു പേരുടെയും മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP