Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്തത്തിൽ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ മലയാളി മസ്‌കത്തിൽ മരിച്ചു; കോവിഡ് ബാധിച്ച് രണ്ട് മാസം കഴിയും മുമ്പ് വിട പറഞ്ഞത് തൃശൂർ സ്വദേശി

രക്തത്തിൽ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ മലയാളി മസ്‌കത്തിൽ മരിച്ചു; കോവിഡ് ബാധിച്ച് രണ്ട് മാസം കഴിയും മുമ്പ് വിട പറഞ്ഞത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ

മസ്‌കത്ത്: രക്തത്തിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്‌കത്തിൽ മരിച്ചു.കൊടുങ്ങല്ലൂർ മാടവന കാട്ടക്കുളം കാരേഴത്ത് ഭാസ്‌കരെന്റ മകൻ മനോജാണ് (40) ബുധനാഴ്ച രാവിലെ അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കോവിഡിനെ തുടർന്ന് രണ്ടുമാസം മുമ്പാണ് മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം അമിറാത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റിവ് ആയെങ്കിലും അണുബാധയെ തുടർന്ന് സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. സ്വന്തമായി പ്ലംബിങ് വർക്കുകൾ ഏറ്റെടുത്ത് നടത്തിവരുകയായിരുന്നു.

ഭാര്യ: രേഷ്മ. മക്കൾ: അനശ്വർ കൃഷ്ണ, അനയ് കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP