Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമാനിൽ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു; വിടവാങ്ങിയത് വളാഞ്ചേരി മുഹമ്മദലി മുസ്ലിയാർ; മൃതദേഹം ഇന്ന് മസ്‌കത്തിൽ ഖബറടക്കും

ഒമാനിൽ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു; വിടവാങ്ങിയത് വളാഞ്ചേരി മുഹമ്മദലി മുസ്ലിയാർ; മൃതദേഹം ഇന്ന് മസ്‌കത്തിൽ ഖബറടക്കും

സ്വന്തം ലേഖകൻ

ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി മൂർക്കനാട് പറപ്പളത്ത് വീട്ടിൽ കുഞ്ഞുണ്ണീൻ മകൻ മുഹമ്മദലി മുസ്ലിയാർ (ബാപ്പുട്ടി 55) ആണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

15 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബർകയിലെ ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുഹമ്മദലി മുസ്‌ലിയാർ 15 വർഷമായി ഒമാനിൽ പ്രവാസിയാണ്. ഭാര്യ: ഹഫ്സ. അഞ്ച് മക്കളുണ്ട്. മൃതദേഹം ഇന്ന് മസ്‌കത്തിലെ അമീറാത്തിൽ ഖബറടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP