Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഹൃദയാഘാതം മൂലം സലാലയിൽ മരണത്തിനു കീഴടങ്ങി ആലപ്പുഴ സ്വദേശി; മൃതദേഹം നാട്ടിലെത്തിക്കുവാൻ ശ്രമം

ഹൃദയാഘാതം മൂലം സലാലയിൽ മരണത്തിനു കീഴടങ്ങി ആലപ്പുഴ സ്വദേശി; മൃതദേഹം നാട്ടിലെത്തിക്കുവാൻ ശ്രമം

സ്വന്തം ലേഖകൻ

സലാല: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി സലാലയിൽ നിര്യാതനായി. മാന്നാർ കുട്ടൻ പേരൂർ സ്വദേശി കുരിക്കാട്ടിൽ കണ്ണൻ എന്ന ശ്രീജിത് ആണ് മരിച്ചത്. 31 വയസായിരുന്നു പ്രായം. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കുവാൻ സാധിച്ചില്ല.

കഴിഞ്ഞ പതിനൊന്ന് വർഷമായി സലാലയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. പിതാവ് ചന്ദ്രൻ, മാതാവ് രോഹിണി. അവിവാഹിതനാണ്.

Stories you may Like

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP