Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റുസ്താഖിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; ഉറക്കത്തിൽ മരിച്ചത് കണ്ണൂർ സ്വദേശി

റുസ്താഖിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; ഉറക്കത്തിൽ മരിച്ചത് കണ്ണൂർ സ്വദേശി

സ്വന്തം ലേഖകൻ

മസ്‌കത്ത്: റുസ്താഖിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരണമടഞ്ഞത് കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ വെള്ളികണ്ടി പുതിയപുരയിൽ പരേതനായ അബ്ദുല്ലയുടെ മകൻ വി.പി. അഷ്‌റഫ് ആണ് മരിച്ചത്. 52 വയസായിരുന്നു പ്രായം.

റുസ്താഖിനടുത്ത് കിഫ്ദിയിൽ മക്ക ഹൈപ്പർ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു.ഖദീജ മാതാവും നുസ്‌റത്ത് ഭാര്യയുമാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP