Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കുന്നതു സംബന്ധിച്ച് തീരുമാനം നവംബർ പകുതിയോടെ; നിർണായകമാകുക ആ സമയത്തെ കോവിഡ് വ്യാപന അളവ്

ഒമാനിൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കുന്നതു സംബന്ധിച്ച് തീരുമാനം നവംബർ പകുതിയോടെ; നിർണായകമാകുക ആ സമയത്തെ കോവിഡ് വ്യാപന അളവ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച് നവംബർ പകുതിയോടെ തീരുമാനം കൈക്കൊള്ളുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം. ഈ സമയത്തെ കോവിഡ് വ്യാപന തോത് പരിഗണിച്ചാകും തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് പകുതി മുതൽ രാജ്യത്തെ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടഞ്ഞുകിടക്കുകയാണ്.

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സുപ്രീം കമ്മിറ്റി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. നവംബർ പകുതിയിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് പള്ളികൾ ഉൾപ്പടെ തുറക്കുന്നതിൽ തീരുമാനമെടുക്കും. കോഡ് വ്യാപനം സംബന്ധിച്ച് സുപ്രീം കമ്മിറ്റിയുടെ സൂചകങ്ങൾ പരിശോധിച്ചാകും തീരുമാനം.

മഹാമാരി പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള പ്രതിരോധ നടപടികൾക്കാണ് ഇസ്ലാക നിയമം അനുശാസിക്കുന്നതെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP