Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു; ഒമാനിൽ കടുത്ത നടപടികളുമായി അധികൃതർ; നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയും

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു; ഒമാനിൽ കടുത്ത നടപടികളുമായി അധികൃതർ; നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയും

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ കോവിഡ് രോഗികൾ ദിനം പ്രതി വർധിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്ത് നടപടികൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വ്യവസായ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തിവരുന്നുണ്ട്.

കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കർശന നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആളുകളുടെ തിരക്ക് കുറക്കൽ, ശരീര താപനില പരിശോധിക്കൽ തുടങ്ങി നിരവധി മുൻകരുതൽ നടപടികളാണ് പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ പാലിക്കേണ്ടത്. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടികൾ എടുക്കുന്നുണ്ട്.

മാളുകളിൽ സന്ദർശകരെ കുറക്കുകയാണ് അധികൃതരുടെ പ്രധാന നിർദ്ദേശം. ഇതനുസരിച്ച് പാർക്കിങ് സൗകര്യം 50 ശതമാനം കുറക്കണം. ഇത് ലംഘിച്ച ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ ശരീര താപനില പരിശോധന അടക്കമുള്ള എല്ലാ ആരോഗ്യ പരിശോധനകളുടെയും ഗുണനിലവാരവും അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ജനങ്ങൾ കൂട്ടിയുരുമ്മാതിരിക്കാൻ വേണ്ടി ഉള്ളിൽ കടക്കാനും പുറത്തേക്ക് പോവാനും പ്രത്യേക വഴികളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം സാനിറ്റൈസറുകൾ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ് കാർട്ടുകളടക്കം പതിവായി രോഗാണുമുക്തമാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കമ്പനികൾക്കെതിരായ പിഴ സംഖ്യയിൽ ഒമാൻ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടിക ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനക്ക് സുൽത്താൻ സായുധ സേനയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹായം തേടും. പിഴ വർധിപ്പിക്കുന്നതോടൊപ്പം തെറ്റുകൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പിഴ സംഖ്യ കോവിഡ് രോഗം തടയാനുള്ള ഫണ്ടിലേക്കാണ് മാറ്റുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP