Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷയും സൗകര്യങ്ങളും ഒരുക്കി മുവാസലാത്തിന്റെ ഹൈടെക് ബസുകൾ; യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യത; 350 ബസുകൾ കൂടി നിരത്തിലിറങ്ങും

സുരക്ഷയും സൗകര്യങ്ങളും ഒരുക്കി മുവാസലാത്തിന്റെ ഹൈടെക് ബസുകൾ; യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യത; 350 ബസുകൾ കൂടി നിരത്തിലിറങ്ങും

മാനിലെ പൊതുമേഖലാ ബസ് സർവീസായ മുവാസലാത്തിന്റെ 350 ബസുകൾ കൂടി നിരത്തിലിറങ്ങുന്നു. സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയുള്ള ഹൈടെക് ബസുകളാണ് പുറത്തിറങ്ങുക. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ സി.സി.ടി.വി ക്യാമറകളും വിനോദത്തിന് എൽ.സി.ഡി ഫ്‌ളാറ്റ് സ്‌ക്രീനുകളും സ്ഥാപിച്ചുകൊണ്ടുള്ള 350 ബസുകളാണ് പുറത്തിറങ്ങുന്നത്. എക്സ്‌പ്രസ് കോച്ചുകൾ, ലോഫ്‌ളോർ ബസുകൾ, ഡബിൾ ഡക്കർ ബസുകൾ എന്നീ ബസുകളും ഇതിൽ ഉൾപ്പെടും.

ബസുകളിൽ പോക്കറ്റടി അടക്കമുള്ള പരാതികളും ജീവനക്കാർ യാത്രക്കാരോടു മോശമായി പെരുമാറുന്നുവെന്നുമുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതിലൂടെ പ്രശ്‌നക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാനും കഴിയും. എൽ.സി.ഡി സ്‌ക്രീനുകൾ പരസ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുവാനുമാണ് തീരുമാനം. എൽ.സി.ഡിയും കാമറകളും ബസുകളിൽ സ്ഥാപിക്കുന്നതിനായി കമ്പനികളിൽനിന്ന് ടെന്റർ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം 15ന് മുമ്പായാണ് ടെന്ററുകൾ സമർപ്പിക്കേണ്ടത്.

റൂവി ബസ് സ്‌റ്റേഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ശീതീകരിക്കാനും അവയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും ടെന്റർ ക്ഷണിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളും പരസ്യ ബോർഡുകളും ഇവിടെ സജ്ജമാക്കും. എല്ലാ വിഭാഗം ജനങ്ങളും ഹൈടെക് ബസുകളിൽ യാത്ര ചെയ്യുന്നതാണ് ബസിന്റെ സ്വീകാര്യത ഇത്രയധികം വർധിപ്പിച്ചത്. വിദേശികളും സ്വദേശികളും ഒരുമിച്ച് യാത്ര ചെയ്യുന്നുമുണ്ട്. കൂടാതെ, കൂടുതൽ യാത്രക്കാരും എല്ലാ സമയങ്ങളിലും യാത്രക്കാരെ ലഭിക്കുന്നതുമായ പല റൂട്ടുകളും ഉണ്ട്. ഈ റൂട്ടുകളിൽ സർവ്വീസ് വർധിപ്പിക്കുന്നതോടെ യാത്രക്കാർ കൂടുമെന്നാണ് പ്രതീക്ഷ.

അതേസമയം, മുവാസലാത്തിന്റെ സർവ്വീസുകൾ വർധിപ്പിക്കുന്നത് ടാക്‌സി സർവിസുകളുടെ നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. മികച്ച സേവനവും സൗകര്യവും മുവാസലാത്തിൽ ലഭ്യമാകുമ്പോൾ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും ഈ സർവ്വീസിനെയാണ്. അതുകൊണ്ടുതന്നെ ടാക്‌സികൾ പതുക്കെ പിന്മാറേണ്ടി വരും. അതോടെ മീറ്റർ ടാക്‌സി അടക്കമുള്ള സംവിധാനങ്ങൾ ആരംഭിക്കാനും സാധ്യതയുണ്ട്. ക്രമേണ നിലവിലുള്ള ടാക്‌സി സംവിധാനം മാറുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP