Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിലെ ക്വാറന്റീൻ കാലാവധി കഴിഞ്ഞാലുടൻ ബ്രേസ്‌ലെറ്റ് മുറിച്ചു മാറ്റാൻ നിൽക്കരുത്; സുരക്ഷിതമായി തന്നെ തിരികെ ഏൽപ്പിക്കുവാൻ നിർദ്ദേശം; ലംഘിച്ചാൽ പിഴ ഉറപ്പ്

ഒമാനിലെ ക്വാറന്റീൻ കാലാവധി കഴിഞ്ഞാലുടൻ ബ്രേസ്‌ലെറ്റ് മുറിച്ചു മാറ്റാൻ നിൽക്കരുത്; സുരക്ഷിതമായി തന്നെ തിരികെ ഏൽപ്പിക്കുവാൻ നിർദ്ദേശം; ലംഘിച്ചാൽ പിഴ ഉറപ്പ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: വിദേശ രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്നവർക്ക് ക്വാറന്റീൻ കാലത്തു ധരിക്കുവൻ നൽകുന്ന ബ്രേസ്‌ലെറ്റ് നിർബന്ധമായും തിരികെ നൽകണമെന്ന് നിർദ്ദേശം. തറാസുദ് പ്ലസ് ആപ്ലിക്കേഷനും വ്യക്തികളുടെ മൊബൈലുമായും ബന്ധിപ്പിച്ചിട്ടുള്ളതാണ് ക്വാറന്റീൻ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനും ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും അറിയാനുള്ള ഈ ബ്രേസ്‌ലെറ്റ്. എന്നാൽ ഇതു തിരികെ നൽകാതെ നിരവധി പേരാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറലിലെ ഡോ. ഖാലിദ് അൽ ഹാർത്തി പറഞ്ഞു.

ഒമാനിലേക്ക് വരുന്ന സന്ദർശകർക്ക് ഒരുമാസത്തെ ചികിത്സക്കുള്ള കോവിഡ് ഇൻഷുറൻസിനൊപ്പം തറാസുദ് പ്ലസ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതും 25 റിയാൽ നൽകി പി.സി.ആർ പരിശോധനക്കും വിധേയരാകേണ്ടത് നിർബന്ധമാണ്. 19 റിയാൽ പി.സി.ആർ പരിശോധനയുടെ നിരക്കും ആറ് റിയാൽ ബ്രേസ്‌ലെറ്റിന്റെ നിരക്കുമാണ്. ഇത് തിരികെയേൽപിക്കണമെന്ന് വിമാനത്താവളത്തിൽ വെച്ചേ പറഞ്ഞാണ് നൽകുക. ഇവ തിരികെ വാങ്ങാനായി നിശ്ചിത ഹെൽത്ത് സെന്ററുകളെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, തിരികെയേൽപിക്കാതെ ചില സ്വദേശികളും വിദേശികളും സ്വയം മുറിച്ചുനീക്കുകയാണ് ചെയ്യുന്നത്. ക്വാറന്റീൻ ലംഘനത്തിന് മുന്നൂറ് റിയാലും ബ്രേസ്‌ലെറ്റിന് കേടുപാടുകൾ വരുത്തിയാൽ 200 റിയാലും മറ്റ് പ്രശ്‌നങ്ങൾക്ക് നൂറ് റിയാലുമാണ് പിഴ. ആരോഗ്യ മന്ത്രാലയത്തിന്റെ സ്വത്താണ് ബ്രേസ്‌ലെറ്റ്. ഇത് മന്ത്രാലയത്തിന്റെ സംവിധാനവുമായി വികസിപ്പിച്ചിട്ടുള്ളതിനാൽ കേടുപാടുകൾ വരുത്തുന്നവർ, മൊബൈൽ ഫോൺ ഓഫ് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നവർ, ബ്രേസ്‌ലെറ്റ് തിരികെയേൽപിക്കാത്തവർ എന്നിവരെ കുറിച്ച വിവരങ്ങൾ മന്ത്രാലയത്തിന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഡോ. ഖാലിദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP