Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മലയാളി മരിച്ചു; സുഹാർ ഫലേജിൽ അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി

റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മലയാളി മരിച്ചു; സുഹാർ ഫലേജിൽ അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

സുഹാർ: റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മലയാളി മരിച്ചു. മേൽമുറി പട്ടർകടവൻ അലവിക്കുട്ടിയുടെ മകൻ മുഹമ്മദ് (കുഞ്ഞിപ്പ -58) ആണ് മരണപ്പെട്ടത്. ദീർഘകാലമായി ലിവയിലെ ഒരു ഷോപ്പിൽ ജോലി ചെയ്തു വരുകയായിരുന്നു.

റസിഡൻഷ്യൽ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫലജിൽ നിന്നും റോഡ് മുറിച്ചു കടക്കവെയാണ് അപകടം.സുഹാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

സഫിയയാണ് ഭാര്യ. മക്കൾ: ആസിഫ്, യാസിഖ്, ഫാസിൽ, അസ്‌ന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുൽ അസീസ് (അൽ ജസീറ -സഹം), അബൂബക്കർ സിദ്ദീഖ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP