Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിസാ ഫീസ് നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യാ സർക്കാർ; ലക്ഷ്യം വിദേശ സഞ്ചാരികളെ ആകർഷിക്കുകയെന്നതു തന്നെ

വിസാ ഫീസ് നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യാ സർക്കാർ; ലക്ഷ്യം വിദേശ സഞ്ചാരികളെ ആകർഷിക്കുകയെന്നതു തന്നെ

മസ്‌കത്ത്: വിദേശ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് വിസാ നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യ. മെഡിക്കൽ, ബിസിനസ്, ടൂറിസ്റ്റ് വിസ ഫീസ് നിരക്കുകളിലാണ് ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഒമാനും യു.എ.ഇയും അടക്കം 113 രാഷ്ട്രങ്ങളിൽനിന്നുള്ളവരുടെ ഇ-വിസ നിബന്ധനകളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് വിസ ഫീസ് പരിഷ്‌കരിക്കാനുള്ള തീരുമാനം. ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും

ഇതിൽ മെഡിക്കൽ വിസ ഫീസിൽ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. ആറു മാസത്തെ മെഡിക്കൽ വിസയ്ക്ക് 30,900 റിയാലും ഒരു വർഷത്തേതിന് 46,300 റിയാലുമാണ് ഒമാനിൽ നിന്നുള്ളവർക്ക് അടയ്‌ക്കേണ്ടി വരിക. നേരത്തേ ടൂറിസ്റ്റ് വിസയേക്കാൾ അധികം തുക മെഡിക്കൽ വിസക്ക് നൽകേണ്ടിയിരുന്നു. നിരക്ക് പരിഷ്‌കരിച്ചത് വഴി കൂടുതൽ പേരെ ചികിത്സക്കായി ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനും അതുവഴി ലോകോത്തര ചികിത്സാ സൗകര്യങ്ങളോടെയുള്ള മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇന്ത്യയെ ഉയർത്തിക്കാണിക്കുകയുമാണ് സർക്കാറിന്റെ ലക്ഷ്യം.

മെഡിക്കൽ വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമായി ബി.എൽ.എസ് കേന്ദ്രത്തിൽ പ്രത്യേക കൗണ്ടർ തുറന്നിട്ടുമുണ്ട്. ഒരു വർഷ കാലാവധിയുള്ള ബിസിനസ് വിസക്ക് ഏപ്രിൽ ഒന്നു മുതൽ 46.300 റിയാലാണ് അടക്കേണ്ടത്. ഇടക്കിടെ ഇന്ത്യ സന്ദർശിക്കേണ്ട ബിസിനസുകാർക്ക് അഞ്ചുവർഷ കാലാവധിയുള്ള വിസയും ലഭ്യമാണ്. ഇതിന് 96.300 റിയാലാണ് നിരക്ക്. ടൂറിസ്റ്റ് വിസ നിരക്കുകളിലും മാറ്റമുണ്ട്. ഒരു വർഷ കാലാവധിയുള്ള ടൂറിസ്റ്റ് വിസക്ക് 38.600 റിയാലും അഞ്ചുവർഷ കാലാവധിയുള്ളതിന് 77.100 റിയാലുമാണ് പുതുക്കിയ നിരക്ക്.

പരിശീലനമടക്കം മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവരിൽനിന്ന് ആറു മാസ കാലാവധിയുള്ള എൻട്രി വിസക്ക് 30.900 റിയാലും ഒരു വർഷ കാലാവധിയുള്ളതിന് 46.300 റിയാലും അഞ്ചു വർഷത്തേതിന് 77.100 റിയാലും ചുമത്തും. വിസ ആപ്ലിക്കേഷൻ പ്രോസസിങ്ങിനായി ബി.എൽ.എസ് ചുമത്തുന്ന 1.650 റിയാലും കമ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്കുള്ള ഒരു റിയാലും ഇതിനൊപ്പം നൽകണം.

കഴിഞ്ഞ വർഷം 95,000 വിസകളാണ് മസ്‌കത്തിലെ ഇന്ത്യൻ എംബസി അനുവദിച്ചത്. ഈ വർഷത്തെ ആദ്യ രണ്ടു മാസങ്ങളിലായി മാത്രം 20,000 വിസകളും ഇന്ത്യൻ എംബസി അനുവദിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP