Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി ഉപേക്ഷിച്ച് പോകുന്ന വിദേശികൾക്ക് വിസാ വിലക്ക് തുടരും; ഫ്രീ വിസക്കാർക്കെതിരെയുംനടപടി ശക്തമാക്കാൻ ഒമാൻ

ജോലി ഉപേക്ഷിച്ച് പോകുന്ന വിദേശികൾക്ക് വിസാ വിലക്ക് തുടരും; ഫ്രീ വിസക്കാർക്കെതിരെയുംനടപടി ശക്തമാക്കാൻ ഒമാൻ

മസ്‌കത്ത്: ഒമാനിൽ നിന്ന് ജോലി ഉപേക്ഷിച്ച് പോകുന്ന വിദേശികൾക്ക് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിസാ വിലക്ക് തുടരുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിലക്ക് നീങ്ങുമെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ജുലൈ ഒന്ന് മുതൽ നിലവിൽ വന്ന വിലക്ക് അധികൃതർ പിൻവലിക്കുമെന്ന പ്രചാരണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കൂടാതെ ഫ്രീ വിസക്കാർക്കെതിരായ നടപടി കർക്കശമാക്കാനും രാജ്യം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫ്രീ വിസക്കാർ തങ്ങൾ ജോലിചെയ്യുന്ന കമ്പനികളുടെ സ്‌പോൺസർമാരുടെ കീഴിലേക്ക് മാറണമെന്ന്തൊഴിൽമന്ത്രി ശൈഖ് അബ്ദുല്ലാ ബിൻ നാസർ അൽ ബഖ്രി അറിയിച്ചു. റസിഡൻസ് കാർഡിൽ പേരുള്ള സ്‌പോൺസറുടെ കീഴിൽ മാത്രമേ തൊഴിലെടുക്കാവൂ. മറിച്ച് തൊഴിലെടുക്കുന്നത് നിയമവിരുദ്ധമാണ്.

പ്രവാസികളുടെ തൊഴിൽ വിപണി ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ്പുതിയ തീരുമാനമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.ഇതുസംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലാണ്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർവിസ അതാത് സ്‌പോൺസർമാർക്കു കീഴിലേക്ക് മാറ്റി ജോലി നിയമവിധേയമാക്കണം. അല്ലാത്തവർ രാജ്യം വിടണമെന്നും തൊഴിൽ മന്ത്രി അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP