Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൊഴിൽ പരാതികൾ ഓൺലൈൻ മുഖേന നൽകാനുള്ള സംവിധാനം സജ്ജമായി; ഇനി ഇംഗ്ലീഷിലും പരാതി നൽകാം

തൊഴിൽ പരാതികൾ ഓൺലൈൻ മുഖേന നൽകാനുള്ള സംവിധാനം സജ്ജമായി; ഇനി ഇംഗ്ലീഷിലും പരാതി നൽകാം

മസ്‌ക്കറ്റ്: തൊഴിൽ സംബന്ധമായ പരാതികൾ ഇനി ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം നിലവിൽ വന്നു. മാൻപവർ മിനിസ്ട്രിയുടെ വെബ്‌സൈറ്റായ www.manpower.gov.com എന്ന പോർട്ടലിലൂടെ ഒമാനിൽ ജോലി ചെയ്യുന്ന വിദേശികൾക്കും സ്വദേശികൾക്കും തൊഴിൽ സംബന്ധിച്ച് എന്തു പരാതിയും സമർപ്പിക്കാം. മസ്‌ക്കറ്റിൽ നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന സംവിധാനം ഇപ്പോൾ മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

അടുത്ത രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെങ്കിലും അതിനു ശേഷം പരാതികൾ നേരിട്ടു സ്വീകരിക്കുന്ന സംവിധാനം നിർത്തലാക്കും. ആദ്യഘട്ടമെന്ന നിലയിൽ ജൂണിൽ മിനിസ്ട്രി തൊഴിലാളികൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചപ്പോൾ 512 പേർ പരാതി നൽകിയിരുന്നു. തുടക്കത്തിൽ അറബിയിൽ മാത്രമായിരുന്നു പരാതികൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് രണ്ടു മുതൽ ഇംഗ്ലീഷിലും പരാതികൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.

തൊഴിൽ പരാതികൾ നൽകിയതിന്റെ പേരിൽ എംപ്ലോയർ തൊഴിലാളിക്കെതിരേ നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് മന്ത്രാലയം പ്രത്യേകം നിഷ്‌ക്കർഷിക്കുന്നുണ്ട്. ഓൺലൈൻ പരാതികൾ സ്വീകരിച്ച ശേഷം തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP