Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇ വിസാ സംവിധാനം അടുത്ത വർഷം മുതൽ; അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യും, ഓൺലൈനിലൂടെ വിസാ നേടാം

ഇ വിസാ സംവിധാനം അടുത്ത വർഷം മുതൽ; അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യും, ഓൺലൈനിലൂടെ വിസാ നേടാം

മസ്‌ക്കറ്റ്: അടുത്ത വർഷം മുതൽ ഒമാൻ ഇ വിസാ സൗകര്യം നടപ്പിലാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വക്താവ്. അടുത്ത മാസം മുതൽ പരീക്ഷണാർഥം ഈ സംവിധാനം നടപ്പാക്കാൻ തുടങ്ങും. നിലവിൽ വിസാ പ്രോസസിംഗും പുതുക്കലും കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലുള്ളതാണ്.

പുതിയ ഇ വിസാ സൗകര്യം വരുന്നതോടെ വിസയ്ക്കുള്ള അപേക്ഷ നൽകുന്നതു മുതൽ ഫീ പേയ്‌മെന്റും ക്ലിയറൻസുമെല്ലാം ഓൺലൈൻ വഴിയാകുമെന്നതാണ് മെച്ചം. ടൂറിസ്റ്റുകൾ, വർക്കർമാർ, വിസിറ്റേഴ്‌സ് എന്നിവർക്കെല്ലാം തന്നെ ഓൺലൈൻ വിസാ ഇഷ്യൂ ചെയ്യുമെന്ന് വക്താവ് അറിയിച്ചു. റോയൽ ഒമാൻ പൊലീസ്, വിദേശകാര്യ മന്ത്രാലയം എന്നിവ നൽകുന്ന വിസകളെല്ലാം തന്നെ ഇ വിസയായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒരിക്കൽ ഇ വിസാ ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ അപേക്ഷകനെ അത് ഇ മെയിൽ വഴി അറിയിച്ചിരിക്കും. എയർപോർട്ട് ചെക്ക് ഇൻ കൗണ്ടറിൽ ബോർഡിങ് പാസ് ലഭിക്കാൻ ഈ കോഡ് കാട്ടണം. കൂടാതെ ഇമിഗ്രേഷൻ ഡെസ്‌ക്കിലും ഈ കോഡ് കാട്ടിയാൽ മതി. ഒമാനിലെത്തിയാൽ എയർപോർട്ടിലെ ചെക്ക് പോയിന്റിൽ ഡിജിപിആറിന് കോഡ് കാട്ടിക്കൊടുക്കണം.

66 രാജ്യങ്ങളിലുള്ളവർക്കാണ് ഒമാൻ ഇപ്പോൾ വിസാ ഓൺ അറൈവൽ നൽകുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കല്ലാത്തവർക്ക് ഇ വിസാ സൗകര്യം ഉപയോഗിക്കാവുന്നതാണ്. അപേക്ഷയുടെ സ്വഭാവം അനുസരിച്ച് ഒന്നോ രണ്ടോ ദിവസം മാത്രമേ വിസാ പ്രോസസിങ് സമയമെടുക്കുകയുള്ളൂ. അപേക്ഷകൻ നേരത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുക, നാടുകടത്തലിന് വിധേയനാകുക തുടങ്ങിയ പ്രശ്‌നങ്ങൾ നേരിട്ടിട്ടില്ലാത്തയാളാണെങ്കിൽ വിസാ ലഭിക്കാൻ ഒട്ടും തന്നെ കാലതാമസം ഉണ്ടാകില്ല.

ഘട്ടം ഘട്ടമായിട്ടായിരിക്കും ഇ വിസാ സംവിധാനം പ്രാബല്യത്തിലാകുക. നിലവിലുള്ള സംവിധാനത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും ഇ വിസാ ഏർപ്പെടുത്തുക. മാൻപവർ, ഹെൽത്ത്, കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി തുടങ്ങിയ മന്ത്രാലയങ്ങളുമായുള്ള മികച്ച സഹകരണം ഉറപ്പാക്കിയ ശേഷമാണ് ഇ വിസാ സംവിധാനം നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP