Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ ഘടകം രൂപീകരിച്ചു; അഡ്വ. പ്രദീപ്കുമാർ മണ്ണുത്തി പ്രസിഡന്റ്, വിനോദ് ലാൽ ആര്യച്ചാലിൽ സെക്രട്ടറി

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ ഘടകം രൂപീകരിച്ചു; അഡ്വ. പ്രദീപ്കുമാർ മണ്ണുത്തി പ്രസിഡന്റ്, വിനോദ് ലാൽ ആര്യച്ചാലിൽ സെക്രട്ടറി

മസ്‌ക്കറ്റ്: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ ഘടകം രൂപീകരിച്ചു. മലയാളികളായ പ്രവാസികളുടെ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവാസി എന്ന ഒരു വികാരത്തിന് മാത്രം പ്രാമുഖ്യം നൽകിക്കൊണ്ട് രൂപം കൊണ്ടതാണ് 'കേരള പ്രവാസി' എന്ന സാമൂഹ്യമാദ്ധ്യമകൂട്ടായ്മ. പലരാജ്യങ്ങളിലായി 4000 ലേറെ പ്രവാസി മലയാളികൾ ഉൾക്കൊള്ളുന്ന ഒരു വലിയ സമൂഹമായി വളർന്നു കഴിഞ്ഞതോടെ സാമൂഹ്യമാദ്ധ്യമത്തിൽ നിന്നും പുറത്തേക്കിറങ്ങി അതാത് രാജ്യങ്ങളിലെ ഘടകങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഒമാനിലെ ഘടകം ജനുവരി 20 ന് റൂവിയിൽ നടന്ന പ്രാഥമികയോഗത്തിൽ രൂപീകൃതമായത്.

വെറുമൊരു പ്രവാസി സംഘടന എന്നതിലപ്പുറം മലയാളികളായ പ്രവാസികൾക്ക്, പ്രവാസത്തിലേക്ക് വരുമ്പോഴും, പ്രവാസത്തിലായിരിക്കുമ്പോഴും, തിരിച്ച് നാട്ടിലേക്ക് മടങ്ങിക്കഴിയുമ്പോഴും ഒരു തുണയായിരിക്കുക എന്ന വിശാലമായ ലക്ഷ്യമാണ് ഇതിനുള്ളത്. കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ ആദ്യത്തെ സാമൂഹ്യമാദ്ധ്യമത്തിനു പുറത്തെ രൂപീകരണയോഗം കുവൈത്തിൽ കഴിഞ്ഞമാസം നടത്തിയിരുന്നു.

റൂവി എം.ബി.ഡി. യിലുള്ള ഉഡുപ്പി ഹോം റെസ്റ്റോറന്റ്ഹാളിൽ വച്ച് നടന്ന രൂപീകരണ യോഗത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള പ്രവാസി മലയാളികൾ പങ്കെടുത്തു. വിശദമായി പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അവതരിപ്പിച്ചതിന് ശേഷം സാമൂഹ്യമാദ്ധ്യമങ്ങളിൽ പരിചയപ്പെട്ട സുഹൃത്തുക്കൾ വിശദമായി പരിചയപ്പെടുകയും, പ്രവാസി വിഷയങ്ങളെപ്പറ്റി വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.

ഒമാനിലെ പ്രഥമയോഗത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു. അഡ്വ. പ്രദീപ്കുമാർ മണ്ണുത്തി (പ്രസിഡന്റ്); അൻസാർ അബ്ദുൽ ജബ്ബാർ (വൈസ് പ്രസിഡന്റ്); വിനോദ് ലാൽ ആര്യച്ചാലിൽ (സെക്രെട്ടറി); ഷിഹാബുദ്ദിൻ ഉളിയത്തിൽ (ജോയിന്റ് സെക്രെട്ടറി); ബിനു ഭാസ്‌കർ (ട്രെഷറർ); കബീർ സി.വി.(ജോയിന്റ് ട്രെഷറർ); സുദീപ് (ഓഫീസ് സെക്രെട്ടറി); അമ്പിളി സി എ (വനിതാ പ്രസിഡന്റ്); ഗീതു ശ്യാംജിത് (വനിതാ സെക്രെട്ടറി) എന്നിവരാണ് ഭാരവാഹികൾ. കൂടാതെ പ്രാദേശികതലത്തിൽ കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു:

ഷനോജ്/മുർഷിദ് (റൂവി); ശ്യാം (വാഡി കബീർ); ആർ.വി. ദാസ് (അൽ ഖുവൈർ); പ്രശാന്ത് (മബേല); സാഫി (സുവൈഖ്) എന്നിവരാണ് പ്രാദേശികതലങ്ങളിലെ കോർഡിനേറ്റർമാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP