Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കർഷക തൊഴിലാളികൾ മരിച്ചു; മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ; ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ

പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കർഷക തൊഴിലാളികൾ മരിച്ചു; മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ; ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കർഷക തൊഴിലാളികൾ മരിച്ചു. പാടത്തുവെച്ച് കീടനാശിനി ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവരാണ് മരിച്ചത്. തിരുവല്ല വേങ്ങലയിലാണ് സംഭവം. സനൽകുമാർ, ജോണി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം നിന്ന് ജോലി ചെയ്ത മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ചയാണ് പാടത്ത് കീടനാശിനി അടിച്ചത്. തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടുപേർ ഇന്ന് മരിക്കുകയായിരുന്നു. മൂന്നുപേർ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.

കീടനാശിനിയിൽ നിന്നുള്ള വിഷാംശമാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP