Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരുടെയും കനിവിന് കാത്തുനിന്നില്ല; ഇനിയും അഭിനയിക്കണമെന്ന ആ​ഗ്രഹം ബാക്കിയാക്കി തവസി യാത്രയായി; താരത്തിന്റെ അന്ത്യം ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ

ആരുടെയും കനിവിന് കാത്തുനിന്നില്ല; ഇനിയും അഭിനയിക്കണമെന്ന ആ​ഗ്രഹം ബാക്കിയാക്കി തവസി യാത്രയായി; താരത്തിന്റെ അന്ത്യം ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

മധുരൈ: തമിഴ് ഹാസ്യതാരമായിരുന്ന തവസി അന്തരിച്ചു. 60 വയസ്സായിരുന്നു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കോമഡി, നെഗറ്റീവ് റോളുകളിൽ ശ്രദ്ധേയനായ താരമാണ് തവസി. കാൻസർ രോഗം അദ്ദേഹത്തെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാക്കിയിരുന്നു. ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപ്പേർ വേദനയോടെ പങ്കുവച്ചിരുന്നതാണ്. തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയിൽപ്പെട്ട തിരുപ്പറൻകുൻട്രം എംഎൽഎയും, തവസി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണൻ അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സൂപ്പർതാരം രജനീകാന്തും നടൻ ശിവകാർത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു.

ചികിത്സയ്ക്ക് സഹായം തേടിയുള്ള വീഡിയോയിൽ തവസി പറഞ്ഞതിങ്ങനെ, ''കിഴക്കുചീമയിലൈ മുതൽ രജനീകാന്തിന്റെ അണ്ണാത്തെ എന്ന സിനിമയിൽ വരെ 30 വർഷക്കാലമായി നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാൻ കരുതിയതേയില്ല. ഇപ്പോൾ എനിക്ക് നന്നായി സംസാരിക്കാൻ പോലുമാകുന്നില്ല. എന്റെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കളോടാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്നെ സഹായിക്കണം. എനിക്കിനിയും അഭിനയിക്കണം''

2013-ൽ ശിവകാർത്തികേയൻ നായകനായിരുന്ന 'വരുത്തപ്പെടാത വാലിബർ സംഘം' എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP