Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; എസ്‌പിബിയുടെ ജീവൻ നിലനിർത്താൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടർമാർ നടത്തിയ ശ്രമങ്ങളെല്ലാം ഒടുവിൽ വിഫലമായി; 74 വയസ്സിനിടെ പാടിയത് 40,000ത്തോളം പാട്ടുകൾ; വിട പറഞ്ഞത് ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം പാടി ​ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സം​ഗീത പ്രതിഭ

എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; എസ്‌പിബിയുടെ ജീവൻ നിലനിർത്താൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടർമാർ നടത്തിയ ശ്രമങ്ങളെല്ലാം ഒടുവിൽ വിഫലമായി; 74 വയസ്സിനിടെ പാടിയത് 40,000ത്തോളം പാട്ടുകൾ; വിട പറഞ്ഞത് ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം പാടി ​ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സം​ഗീത പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 74 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് എസ്‌പിബി യുടെ ആരോഗ്യസ്ഥിതി വഷളായതെന്ന് ആശുപത്രി വ്യക്തമാക്കിയിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക. നാലുപതിറ്റാണ്ടുകൾ തുടർച്ചയായി ഗാനരംഗത്തു നില്ക്കുക. പാട്ടുപാടുന്നതിൽ റെക്കോഡു സൃഷ്ടിക്കുക. പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക ഇതൊക്കെ ചെയ്തിട്ടുള്ള മഹാ പ്രതിഭയാണ് വിട പറഞ്ഞത്. 

ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. ഇതിനിടെ സെപ്റ്റംബർ കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ?ഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്‌പി ചരൺ സോഷ്യൽ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോ?ഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. ഗായകൻ, സംഗീത സംവിധായകൻ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്‌പി.ബി. തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40000ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ഭാര്യ സാവിത്രി. മകൻ എസ് പി ബി ചരൺ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്.

എസ്‌പി.ബി എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്. ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്‌പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.

ആന്ധ്രായിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1949 ജൂലൈ നാലിനാണ് എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യം ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂർത്തിയായിരുന്നു ബാലുവിന്റെ ആദ്യഗുരു. ഹാർമോണിയവും ഓടക്കുഴലും വായിക്കാൻ പഠിപ്പിച്ചതും പിതാവ് തന്നെയായിരുന്നു. മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്ക് സാംസ്കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി എസ് പി ബി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങൾ തേടിയെത്തി.

1966 ൽ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ് പി ബി പാടിയ ആദ്യ ചിത്രം. പിന്നീട് ഇതുവരെയുള്ള സംഗീത ജീവിതത്തിൽ 40,000 നടുത്ത് ഗാനങ്ങൾ ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ അഞ്ച് പ്രമുഖ ഭാഷകളിലും പാടി. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ പിന്നണി ഗായകനെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും അദ്ദേഹത്തിന്റെ പേരെത്തി. ഭാര്യ സാവിത്രി മക്കൾ: പല്ലവി, ചരൺ

16 ഇന്ത്യൻ ഭാഷകളിലായി 40,000 പാട്ടുകൾ അദ്ദേഹം റെക്കോർഡുചെയ്‌തു. നാല് വ്യത്യസ്ത ഭാഷകളിലെ മികച്ച പുരുഷ പിന്നണി ഗായകനുള്ള ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയ്ക്കുള്ള അഭിനയത്തിന് ആന്ധ്ര സംസ്ഥാന നന്ദി അവാർഡുകൾ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സംസ്ഥാന അവാർഡുകളും നേടി. കൂടാതെ, ബോളിവുഡ് ഫിലിംഫെയർ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2012 ൽ എൻ‌ടി‌ആർ ദേശീയ അവാർഡ് ലഭിച്ചു. 2016 ൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡിന് അർഹനായി. സിവിലിയൻ അവാർഡുകളായ പത്മശ്രീ (2001), പത്മ ഭൂഷൺ (2011) എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.

നേരിയ കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ശരിയായി വിശ്രമിക്കുന്നതിനുവേണ്ടിയാണ് ചികിത്സ തേടിയതെന്നും അദ്ദേഹം വ്യക്തമായിരുന്നു. എന്നാൽ ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌പിബിയെ പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഏഴിന് അദ്ദേഹം കോവിഡ് മുക്തനായെന്ന ആശ്വാസ വാർത്ത പുറത്തു വന്നു. കോവിഡ് മുക്തനായെങ്കിലും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണെന്നും അന്ന് മകൻ രാം ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വിവിധ ഭാഷകളിൽ നാല്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി നാലു പതിറ്റാണ്ടായി ബാലുവെന്ന എസ്‌പി. ബാലസുബ്രഹ്മണ്യം അജയ്യനായി. ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പാടിയതിന്റെ ക്രെഡിറ്റും നേടി. ഒരു ദിവസം 17 പാട്ടുകൾ വരെ പാടി റിക്കാർഡുചെയ്ത് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചു.

തെലുങ്കു സംവിധായകൻ ദാസരി നാരായണ റാവുവിന്റെ 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് എസ്‌പി. ബി ആദ്യമായി സംഗീത സംവിധായകനാകുന്നത്. ആ പാട്ടുകൾ ഹിറ്റായതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരനായി എസ്‌പി.മാറി. സുധാചന്ദ്രൻ അഭിനയിച്ച് വൻ ഹിറ്റായ 'മയൂരി' യുടെ ഗാനങ്ങൾ സംഗീതസംവിധാനം ചെയ്തതും ഇദ്ദേഹമാണ്. തമിഴിൽ ശ്രീധർ സംവിധാനംചെയ്ത രജനീകാന്തിന്റെ 'തുടിക്കും കരങ്ങൾ' ഉൾപ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി 45 പടങ്ങളുടെ സംഗീത സംവിധായകനായി.

തമിഴിൽ 'കേളടി കൺമണി' എന്ന ചിത്രത്തിൽ കഥാനായകനായിട്ടാണ് എസ്‌പി.അഭിനയ രംഗത്തും തുടക്കമിട്ടത്. രാധികയായിരുന്നു ഇതിൽ നായിക. ശങ്കർ നിർമ്മിച്ച 'കാതലൻ' എന്ന ചിത്രത്തിൽ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. ശിഖരം, ഗുണ, തലൈവാസൽ, പാട്ടുപാടവ, മാജിക് മാജിക് എന്നിവ കൂടാതെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു.

പാട്ടുകാരൻ, സംഗീത സംവിധായകൻ, അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയാണ് എസ്‌പി. രജനീകാന്ത്, കമൽഹാസൻ എന്നിവരുടെ ചിത്രങ്ങൾ തെലുങ്കിൽ മൊഴിമാറ്റം നടത്തുമ്പോൾ ഈ താരങ്ങൾക്കു ശബ്ദം നൽകുന്നത് ഇദ്ദേഹമാണ്. ഇതോടൊപ്പം നിരവധി തെലുങ്കുചിത്രങ്ങളിലും ഡബ്ബുചെയ്തിട്ടുള്ള എസ്‌പി. ഏറ്റവും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ആന്ധ്രസർക്കാറിന്റെ അവാർഡും നേടി. കടൽപ്പാലം എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും...' എന്ന ഗാനം ഓർക്കുന്നില്ലേ. എസ്‌പി. യുടെ ആദ്യമലയാളഗാനമാണിത്. റാംജിറാവു സ്പീക്കിങ്ങിലെ 'കളിക്കളം....' എന്നതാണ് എസ്‌പി.ബി യുടെ മറ്റൊരു മലയാളഗാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP