Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസ സ്ഥലത്ത് നിന്നും സൂപ്പർമാർക്കറ്റിലേക്ക് നടന്നു പോയ പത്തനംതിട്ട സ്വദേശിയായ മലയാളി നേഴ്‌സ് കുവൈറ്റിലെ സൽമയിൽ വച്ച് കാറിടിച്ച് കൊല്ലപ്പെട്ടു; ഒരാഴ്ച മുമ്പ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച സിജോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു; വിവരം അറിഞ്ഞ് കരഞ്ഞ് തളർന്ന് ഒന്നര വർഷം വർഷം മുമ്പ് വിവാഹിതനായ സിജോ സണ്ണിയുടെ നാട്ടിൽ കഴിയുന്ന ഗർഭിണിയായ ഭാര്യ

താമസ സ്ഥലത്ത് നിന്നും സൂപ്പർമാർക്കറ്റിലേക്ക് നടന്നു പോയ പത്തനംതിട്ട സ്വദേശിയായ മലയാളി നേഴ്‌സ് കുവൈറ്റിലെ സൽമയിൽ വച്ച് കാറിടിച്ച് കൊല്ലപ്പെട്ടു; ഒരാഴ്ച മുമ്പ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച സിജോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു; വിവരം അറിഞ്ഞ് കരഞ്ഞ് തളർന്ന് ഒന്നര വർഷം വർഷം മുമ്പ് വിവാഹിതനായ സിജോ സണ്ണിയുടെ നാട്ടിൽ കഴിയുന്ന ഗർഭിണിയായ ഭാര്യ

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നേഴ്‌സ് വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട എലന്തൂർ സ്വദേശിയായ സിജോ സണ്ണി ഇടിക്കുളയാണ് മരിച്ചത്. കാൽനട യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കാറിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

താമസ സ്ഥലത്ത് നിന്ന് സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാൻ പോകും വഴിയായിരുന്നു അപകടം. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ നേഴ്‌സായിരുന്നു സിജോ. ഒന്നരക്കൊല്ലം മുമ്പാണ് സിജോ വിവാഹം കഴിച്ചത്. ഭാര്യ ലിനു ഗർഭിണിയാണ്. നാട്ടിലാണ് ലിനു ഉള്ളത്. വിസിറ്റിങ് വിസയിൽ കുവൈറ്റിലുണ്ടായിരുന്ന ലിനു ഈയിടെയാണ് മടങ്ങിയത്. സൗമ്യനും ശാന്തനുമായിരുന്നു ലിനു. ഇടപെടലുകളിലെ മാന്യത കാരണം കുവൈറ്റിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായിരുന്നു ഈ 32കാരൻ.

സൽമയിലെ സൂപ്പർമാർക്കറ്റിലേക്ക് നടന്ന് പോകും വഴിയാണ് അപകടമുണ്ടായത്. ഒരാഴ്ച മുമ്പായിരുന്നു അപകടം. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ എല്ലാ മികച്ച ചികിൽസയും നൽകി. എന്നിട്ടും ജീവൻ പിടിച്ച് നിർത്താനായില്ല. 2017 ഓഗസ്റ്റിലായിരുന്നു ലിനുവിന്റെ വിവാഹം. തിരുവനന്തപുരം കാട്ടക്കട സ്വദേശിനിയായ ലിനുവും ഇടയ്ക്ക് കുവൈറ്റിലെത്തി. പിന്നീട് ഗർഭിണിയായ അവർ കൂടുതൽ പരിചരണം ഉറപ്പാക്കാനായി നാട്ടിൽ എത്തുകയായിരുന്നു. ഭർത്താവിന്റെ മരണവാർത്ത ഉൾക്കൊള്ളാനാവാതെ പൊട്ടിക്കരയുകയാണ് സിജോവിന്റെ ഭാര്യ.

കുവൈറ്റിലെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു സിജോ. പുകവലിയും മദ്യപാനവുമൊന്നുമില്ലാത്ത സജീവ ഇടപെടൽ നടത്തുന്ന യുവാവായിരുന്നു സിജോ, ഭാര്യയും നേഴ്‌സുമാർക്ക് വേണ്ടിയുള്ള ഒഇടി പരീക്ഷ ജയിച്ചിട്ടുണ്ട്. പ്രസവത്തിന് ശേഷം ഇരുവരും മറ്റൊരു രാജ്യത്തിലേക്ക് ജോലി തേടി മാറാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടാകുന്നത്. കുവൈറ്റിലെ മലയാളി സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് സിജോയുടെ അപ്രതീക്ഷിത വിയോഗം.

സൽമയിലെ ആരോഗ്യ വകുപ്പിന്റെ ഹോസ്റ്റിലിലായിരുന്നു താമസം. ഇതിന് അടുത്തുള്ള റോഡിൽ അപടകത്തിൽപ്പെട്ട് കിടക്കുന്ന നിലയിൽ ആംബുലൻസ് ടീമാണ് കണ്ടത്. സാധനങ്ങൾ വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഇയാൾ ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവർ രണ്ടു പേരേയും കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

ആശുപത്രിയിൽ മികച്ച ചികിൽസ ലഭ്യമാക്കാനുള്ള നടപടികൾ മലയാളി സമൂഹം ചെയ്തിരുന്നു. ഇതിനിടെയാണ് വിയോഗമെത്തുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP