Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതപണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് നേതാവുമായ എൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു; അന്ത്യം കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്തതിന് പിന്നാലെ

മതപണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് നേതാവുമായ എൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു; അന്ത്യം കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്തതിന് പിന്നാലെ

അനീഷ് കുമാർ

കണ്ണൂർ: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എൻ അബ്ദുല്ലത്തീഫ് സഅദി(56) അന്തരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി സർക്കാർ നിയോഗിച്ചതിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് കണ്ണൂരിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകീട്ട് 3.30ന് മരണം സംഭവിക്കുകയുമായിരുന്നു.

എസ്.എസ്.എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ് എഫിന്റെയും എസ് വൈ എസിന്റെയും സംസ്ഥാന വൈ. പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്.

1966 ൽ പഴശ്ശിയിൽ അൽ ഹാജ് അബൂബക്കർ ഉസ്താദിന്റെയും സാറയുടെയും മകനായി ജനനം. ഭാര്യ: നസീമ മക്കൾ: ഹഫ്സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീൻ, സഫിയ, മുഹമ്മദ് സിനാൻ മരുമക്കൾ: അഡ്വ.സാബിർ അഹ്സനി ,ഉസ്മാൻ അസ്ഹരി, ഹാഫിള് ഉസ്മാൻ സഖാഫി സഹോദരിമാർ: ഖദീജ ആറളം, ഹഫീള കാവുംപടി മയ്യിത്ത് നാളെ രാവിലെ 8 മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP