Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഉണ്ടായത് വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കൈവരിയുടെ കമ്പികൾക്കിടയിലൂടെ താഴേക്ക് വീണ്

കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഉണ്ടായത് വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കൈവരിയുടെ കമ്പികൾക്കിടയിലൂടെ താഴേക്ക് വീണ്

സ്വന്തം ലേഖകൻ

മലപ്പുറം: കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് താഴേക്ക് വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്‌റിൻ ബാബുവിന്റെയും മുഹ്‌സിനയുടെയും മകൻ മുഹമ്മദ് അസ്ലം (രണ്ട്) ആണ് അതിദാരുണമായി മരിച്ചത്. ബുധനാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലെ മുകളിലെ നിലയിൽനിന്നാണ് കുട്ടി വീണത്. കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ ക്വാർട്ടേഴ്‌സിലെത്തിയതായിരുന്നു ഇവർ. മുതിർന്നവർ ഹാളിൽ സംസാരിച്ചുകൊണ്ടിരിക്കെ അസ്ലം വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുകയായിരുന്നു. ഇതിനിടെ കൈവരിയുടെ കമ്പികൾക്കിടയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയെങ്കിലും രാത്രിയോടെ മരിച്ചു. ജനാ ഫാത്തിമ, മുഖ്ദാദ്, ഹാത്തിം(ആദി) എന്നിവർ സഹോദരങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP