Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനത്തിലുള്ള പ്രകടനം മോശമായി; കീഴാറ്റിങ്ങലിൽ ആറാം ക്ലാസുകാരൻ കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കി

പഠനത്തിലുള്ള പ്രകടനം മോശമായി; കീഴാറ്റിങ്ങലിൽ ആറാം ക്ലാസുകാരൻ കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കി

സ്വന്തം ലേഖകൻ

കടയ്ക്കാവൂർ: പഠനത്തിലുള്ള പ്രകടനം മോശമായതിൽ മനംനൊന്ത് ആറാം ക്‌ളാസ് വിദ്യാർത്ഥി കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കി. കീഴാറ്റിങ്ങൽ കൈലാസ മന്ദിരത്തിൽ അനിൽകുമാറിന്റെയും രമ്യയുടെയും മകൻ കൈലാസ്(12) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെ ഓൺലൈൻ പഠനത്തിനായി മുറിയിൽ കയറി വാതിലടച്ച കുട്ടി ജനൽ കമ്പിയിൽ ഷാൾ ചുറ്റി കഴുത്തിൽ കുരുക്കിടുകയായിരുന്നു.

പഠനത്തിൽ പ്രകടനം മോശമായതിനെ തുടർന്ന് കുറച്ചുദിവസമായി കുട്ടി വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ട്യൂഷന് അയയ്ക്കാൻ തീരുമാനിച്ചിരുന്നു. ട്യൂഷൻ പഠനത്തിനും കുട്ടി താൽപ്പര്യക്കുറവ് കാണിച്ചിരുന്നു. ഇക്കാരണങ്ങൾകൊണ്ടുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് കുട്ടിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഓൺലൈൻ പഠനത്തിനായി മുറിയിൽ കയറി കതകടച്ച ശേഷം വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനയ്ക്കും മൃതദേഹപരിശോധനയ്ക്കും ശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുനൽകും. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കേദാർ സഹോദരനാണ്. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP