Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താഴ്ന്നു കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; മരിച്ചത് മികച്ച നെൽക്കർഷകനുള്ള പുതുക്കാട് പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയ മനോജ്: വൈദ്യുതി കമ്പി അപകട നിലയിൽ കിടക്കുന്നത് വൈദ്യുതി അദാലത്തിലും സെക്ഷൻ ഓഫിസിലും പരാതി നൽകിയിട്ടും പരിഹരിച്ചില്ലെന്ന് നാട്ടുകാർ

താഴ്ന്നു കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; മരിച്ചത് മികച്ച നെൽക്കർഷകനുള്ള പുതുക്കാട് പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയ മനോജ്: വൈദ്യുതി കമ്പി അപകട നിലയിൽ കിടക്കുന്നത് വൈദ്യുതി അദാലത്തിലും സെക്ഷൻ ഓഫിസിലും പരാതി നൽകിയിട്ടും പരിഹരിച്ചില്ലെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

പുതുക്കാട്: ഉഴിഞ്ഞാൽപ്പാടത്ത് താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാടശേഖരസമിതി പ്രസിഡന്റും മികച്ച നെൽക്കർഷകനുള്ള പുതുക്കാട് പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയിട്ടുള്ളയാളുമായ മനോജ് (കണ്ണൻ-42) ആണ് മരിച്ചത്. പുതുക്കാട് കണ്ണമ്പത്തൂർ മാട്ടിൽ വേലായുധന്റെ മകൻ മനോജ് (കണ്ണൻ-42) ആണ്. തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. സ്വന്തംസ്ഥലത്ത് നെൽകൃഷിക്ക് വെള്ളം കെട്ടിനിർത്തിയത് നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. നെഞ്ചുയരത്തിൽ തൂങ്ങിക്കിടന്ന കമ്പിക്ക് അരികിലൂടെ അടുത്ത കണ്ടത്തിലേക്ക് കടക്കുന്നതിനിടെ തോളിൽ കമ്പി തട്ടുകയായിരുന്നു.

ഇദ്ദേഹം ഒരുവർഷംമുമ്പ് വൈദ്യുതി അദാലത്തിൽ പാടത്തെ അപകടാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. കഴിഞ്ഞ 30-ന് നാട്ടുകാർ വൈദ്യുതിവകുപ്പിന്റെ പുതുക്കാട് സെക്ഷൻ ഓഫീസിലും പരാതി നൽകിയിരുന്നു. സമീപത്തെ കൃഷിയിടത്തിലുണ്ടായിരുന്ന നാട്ടുകാരൻ തിലകനാണ് സമീപവാസികളെയും കർഷകരെയും വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തിയത്.

മനോജിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ഇതേസ്ഥലത്ത് ട്രില്ലർ ഉപയോഗിച്ച് നിലമൊരുക്കിയിരുന്ന വരാക്കര സ്വദേശി തിലകനും ഷോക്കേറ്റിരുന്നു. എന്നാൽ, പരിക്ക് സാരമുള്ളതല്ല. ഭാര്യ: രമിത. മക്കൾ: മാളവിക, പാർത്ഥസാരഥി, വിഷ്ണുപ്രസാദ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP