Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനത്തിൽ മിടുമിടുക്കി; ബന്ധുക്കളുടേയും കൂട്ടുകാരുടേയും പ്രിയപ്പെട്ടവൾ; പഠനത്തിനിടെയുള്ള മൊബൈൽ ഫോണിലെ കളി ചോദ്യം ചെയ്തപ്പോൾ അമ്മയോട് പിണങ്ങി കതകടച്ചു; മുറി തുറക്കാതെ വന്നതോടെ വാതിൽ തകർത്ത് കയറിയപ്പോൾ ബന്ധുക്കൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന പതിനാറുകാരിയെ; പത്തനാപുരത്തെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സ്മാർട് ഫോൺ; ഏകമകളെ നഷ്ടമായ വേദന താങ്ങാനാവാതെ മിനിയും നന്ദകുമാറും

പഠനത്തിൽ മിടുമിടുക്കി; ബന്ധുക്കളുടേയും കൂട്ടുകാരുടേയും പ്രിയപ്പെട്ടവൾ; പഠനത്തിനിടെയുള്ള മൊബൈൽ ഫോണിലെ കളി ചോദ്യം ചെയ്തപ്പോൾ അമ്മയോട് പിണങ്ങി കതകടച്ചു; മുറി തുറക്കാതെ വന്നതോടെ വാതിൽ തകർത്ത് കയറിയപ്പോൾ ബന്ധുക്കൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന പതിനാറുകാരിയെ; പത്തനാപുരത്തെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സ്മാർട് ഫോൺ; ഏകമകളെ നഷ്ടമായ വേദന താങ്ങാനാവാതെ മിനിയും നന്ദകുമാറും

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: പത്തനാപുരം വിളക്കുടിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് മൊബൈലിൽ കളിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞിതിന്റെ പേരിൽ. രാജസ്ഥാനിൽ ഫാർമസിസ്റ്റായ നന്ദകുമാറിനും മിനിക്കും നഷ്ടമായത് പൊന്നുപോലെ വളർത്തിയ ഏക മകളെ .

മൊബൈൽ ഫോൺ വരുത്തിവയ്ക്കുന്ന ആത്മഹത്യകൾ സംസഥാനത്ത് ഏറിവരികയാണ്. പ്രായപൂർത്തിയാകാത്തതും ആയതുമായ പെൺകുട്ടികളാണ് കാരണമില്ലാതെ ജീവനൊടുക്കുന്നവരിൽ അധികവും. പഠിക്കുന്ന സമയത്ത് മൊബൈൽ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞപ്പോൾ പത്തനാപുരം വിളക്കുടി നമിതാ ഭവനിൽ നന്ദകുമാറിന്റേയും മിനിയുടേയും മകൾ കിടപ്പുമുറിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇവരുടെ ഏകമകളായിരുന്നു നമിത.

പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി നമിത നായർ(16).കഴിഞ്ഞ ദിവസം രാത്രി അമ്മയുമായി പിണങ്ങി മുറിയിൽ കയറി കതകടച്ചതാണ്. മുറി തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കിടപ്പുമുറിയുടെ വാതിൽ തകർത്ത് പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

ഒരു കാരണവുമില്ലാതെ ഇത്തരത്തിൽ നൂറ്കണക്കിന് കൗമാരക്കാരാണ് ആത്മഹത്യയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത് . ക്യത്യമായ ബോധവൽക്കരണൾ ഇല്ലാത്തതും മൊബൈൽ ഫോണിന്റെ അമിത ഉപയോഗവുമാണ് യുവതലമുറലെ മരണത്തിലേക്ക് തള്ളിവിടുന്നതിനുള്ള പ്രധാന കാരണം. മകൾ മരിച്ച ഞെട്ടലിൽ നിന്ന് മാതാപിതാക്കളായ നന്ദകുമാറും മിനിയും ഇനിയും മോചിതരായിട്ടില്ല.

പഠനത്തിൽ മിടുക്കിയായിരുന്ന നമിത കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. തിരുവനന്തപുരം മെഡിക്കൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP