Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിലെ മുതിർന്ന ബിസിനസുകാരൻ കനക്​സി​ ഖിംജി നിര്യാതനായി; വിടപറഞ്ഞത് ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ഷെയ്ഖ്

ഒമാനിലെ മുതിർന്ന ബിസിനസുകാരൻ കനക്​സി​ ഖിംജി നിര്യാതനായി; വിടപറഞ്ഞത് ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ഷെയ്ഖ്

മറുനാടൻ മലയാളി ബ്യൂറോ

മസ്​കറ്റ്​: ഒമാനിലെ മുതിർന്ന ബിസിനസുകാരൻ കനക്​സി ഗോഖൽദാസ്​ ഖിംജി നിര്യാതനായി. ഖിംജി ഗ്രൂപ്പ്​ ഓഫ്​ കമ്പനീസ്​ ചെയർമാനായിരുന്ന കനക്​സി ഖിംജി, 85-ാം വയസ്സിലാണ് വിടപറഞ്ഞത്. കനക്​സി ഖിംജിയുടെ നിര്യാണത്തിൽ ഒമാനിലെ വിവിധ തുറകളിലുള്ളവർ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന്​ വലിയ പങ്കാളിത്തം വഹിച്ച വ്യക്​തിയായിരുന്നു ശൈഖ്​ കനക്​സി ഖിംജിയെന്ന്​ ഇന്ത്യൻ അംബാസഡർ മുനു മഹാവർ അനുസ്​മരിച്ചു. ആദര സൂചകമായി ഇന്ത്യൻ സ്​കൂളുകൾ വ്യാഴാഴ്​ച ഓൺലൈൻ ക്ലാസുകൾക്ക്​ അവധി നൽകി.

ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിൽ ഇദ്ദേഹം ശ്രദ്ധേയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്​. കഴിഞ്ഞ അഞ്ച്​ പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പി​നെ നയിച്ചുവരുകയായിരുന്ന ഇദ്ദേഹം രാജ്യത്തി​ന്റെ വളർച്ച നൽകിയ സംഭാവനകൾ പരിഗണിച്ച്​ ഒമാൻ പൗരത്വവും ഷെയ്ഖ്​ പദവിയും നൽകിയിരുന്നു. ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ഷെയ്ഖ്​ എന്ന വിശേഷണത്തിനും അർഹനാണ്​ ഇദ്ദേഹം.

1936ൽ മസ്​കത്തിലാണ്​ കനക്​സി ഖിംജി ജനിച്ചത്​. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1970ലാണ്​ 144 വർഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസി​ന്റെ നേതൃ സ്​ഥാനം ഏറ്റെടുത്തത്​. കനക്​സി ഖിംജിയുടെ നേതൃത്വത്തിലാണ്​ ഖിംജി ഗ്രൂപ്പ്​ ബിസിനസ്​ വൈവിധ്യവത്​കരണത്തി​ന്റെ വഴിയിലേക്ക്​ തിരിഞ്ഞത്​. ഇന്ന്​ പ്രതിവർഷം ഒരു ശതകോടിയിലേറെ ഡോളറാണ്​ ഗ്രൂപ്പി​ന്റെ വിറ്റുവരവ്​. കൺസ്യൂമർ ഉൽപന്നങ്ങൾ, ലൈഫ്​സ്​റ്റൈൽ, ഇൻഫ്രാസ്​ട്രക്​ചർ, പ്രൊജക്​ട്​സ്​,ലോജിസ്​റ്റിക്​സ്​ തുടങ്ങിയ വിഭാഗങ്ങളിലായി ഖിംജി ഗ്രൂപ്പ്​ പ്രവർത്തിക്കുന്നുണ്ട്​. നാനൂറിലധികം ആഗോള ബ്രാൻഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ്​ ഗ്രൂപ്പ്​.

ഒമാനിലെ ഇന്ത്യൻ സമൂഹത്തിനും ശ്രദ്ധേയ സംഭാവനകൾ ശൈഖ്​ കനക്​സി നൽകിയിട്ടുണ്ട്​. ഒമാനിലെ ആദ്യ ഇന്ത്യൻ സ്​കൂൾ സ്​ഥാപിച്ചത്​ ഇദ്ദേഹമാണ്​. കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇ​ന്നത്തെ ഇന്ത്യൻ സോഷ്യൽക്ലബി​ന്റെ ആദ്യ രൂപമായ ഇന്ത്യൻ കൾചറൽ അസോസിയേഷൻ സ്​ഥാപിക്കാനും ഇദ്ദേഹം മുൻകൈയെടുത്തു. ഗൾഫ്​ മേഖലയിൽ നിന്ന്​ ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം ലഭിച്ചതും ശൈഖ്​ കനക്​സിക്കാണ്​. ഒമാൻ ക്രിക്കറ്റ്​ ക്ലബി​ന്റെ സ്​ഥാപക ചെയർമാനാണ്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP