Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.ആർ റഹ്മാനേയും ശിവമണിയേയും സംഗീത ലോകത്തിന് സമ്മാനിച്ച റൂട്ട്‌സ് ബാന്റിന്റെ സൃഷ്ടാവ് ഇനി ഓർമ്മ; വിഖ്യാത ഗിറ്റാറിസ്റ്റ് ജോൺ ആന്തണി അന്തരിച്ചത് റിഹേഴ്‌സലിനിടെയുള്ള ഹൃദയാഘാതത്തെ തുടർന്ന്; റോക്ക് ബാൻഡുകളിൽ ഗിത്താർ വിസ്മയം തീർത്ത് 30 വർഷം നിറഞ്ഞാടിയ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീത ലോകം

എ.ആർ റഹ്മാനേയും ശിവമണിയേയും സംഗീത ലോകത്തിന് സമ്മാനിച്ച റൂട്ട്‌സ് ബാന്റിന്റെ സൃഷ്ടാവ് ഇനി ഓർമ്മ; വിഖ്യാത ഗിറ്റാറിസ്റ്റ് ജോൺ ആന്തണി അന്തരിച്ചത് റിഹേഴ്‌സലിനിടെയുള്ള ഹൃദയാഘാതത്തെ തുടർന്ന്; റോക്ക് ബാൻഡുകളിൽ ഗിത്താർ വിസ്മയം തീർത്ത് 30 വർഷം നിറഞ്ഞാടിയ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീത ലോകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംഗീത ചക്രവർത്തിമാരായ എ.ആർ. റഹ്മാനേയും ശിവമണിയേയും സംഗീത ലോകത്തിന് സമ്മാനിച്ച അതുല്യപ്രതിഭയും ഗിത്താൻ മാന്ത്രികനുമായ ജോൺ ആന്തണി (62) ഇനി ഓർമ്മ. കർണാട്രിക്‌സ് ഫ്യൂഷൻ ബാൻഡ് സ്ഥാപകൻ കൂടിയായ ജോൺ പൂജപ്പുരയിലുള്ള തന്റെ 'മാന്റർലി' എന്ന വസതിയിൽ വച്ച് റിഹേഴ്‌സൽ നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ചെന്നൈയിൽ വച്ച് 1980ൽ ജോൺ ആരംഭിച്ച റൂട്ട്‌സ് ബാന്റാണ് റഹ്മാനും ശിവമണിക്കും സംഗീത ലോകത്തേക്കുള്ള വാതിൽ തുറന്നത്.

തമിഴ്-മലയാളം സിനിമാ ലോകത്ത് ഏകദേശം 2000ൽ അധികം ഗാനങ്ങൾക്ക് ലീഡ് ഗിറ്റാർ വായിച്ച ജോൺ റോക്ക് ബാന്റുകളിലെ സ്ഥിരം ആവേശമായിരുന്നു. മാത്രമല്ല പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും കാർട്ടൂണിസ്റ്റ് എന്ന നിലയിലും തന്റെ മികവ് ജോൺ ലോകത്തിന് മുൻപിൽ തെളിയിച്ചു. 30 വർഷം സംഗീത ലോകത്തു ഗിറ്റാറിസിറ്റായും അദ്ധ്യാപകനായും പ്രവർത്തിച്ച ജോൺ ആന്തണി തിരുവനന്തപുരം,കൊച്ചി,ചെന്നൈ നഗരങ്ങളിലായിട്ടായിരുന്നു താമസം.

ലോകമെമ്പാടുമായി രണ്ടായിരത്തി അഞ്ഞൂറിലേറെ സംഗീത പരിപാടികളിൽ ഭാഗമായി. ഏറെ നാൾ തരംഗിണി സ്റ്റുഡിയോയിൽ ഗിത്താർ അദ്ധ്യാപകനായും ജോലി ചെയ്തു. മുൻ പിഎസ്‌സി അംഗം ഡോ.ഇ.പി.ആന്തണിയുടേയും ആലീസിന്റേയും മകനാണ്. ഭാര്യ സൂപ്രീത ജോൺ. ഏക മകൻ സിദ്ധാർഥ് ജോൺ ഹോളിവുഡിലെ ആനിമേഷൻ സ്‌പെഷലിസ്റ്റാണ് .ഗായിക കെ.എസ്. ചിത്ര അടക്കം സംഗീത ലോകത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP